ആനക്കയത്ത് ത്രിതല പഞ്ചായത്ത് മെമ്പേഴ്സ് പ്രതിഷേധ ധര്‍ണ്ണ നടത്തി.
ആനക്കയം : ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേരള സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ആനക്കയം പഞ്ചായത്ത് മെമ്പേഴ്സ് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പരിപാടി മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എ സലാം സാഹിബ് ഉൽഘാടനം ചെയ്തു. ആനക്കയം പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ എം മുജീബ് മുഖ്യപ്രഭാഷണം നടത്തി. ആനക്കയം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എം.സിദ്ധീഖ് മാസ്റ്റർ ആനക്കയം പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി വിവി നാസർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതാ മണികണ്ടൻ , മലപ്പുറം ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മുഹമ്മദാലി മാസ്റ്റര്‍ , എന്നിവർ ആശംസ അർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടോട്ട് ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണക്ക് എൽ.ജി.എം.എൽ മണ്ഡലം സെക്രട്ടറി ഉമ്മാട്ട് മൂസ സ്വാഗതവും പഞ്ചായത്ത് പാർലമെൻ്ററി സെക്രട്ടറി സി കെ അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു.