അരീക്കോട് കൂട്ടബലാൽസംഗക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

Two more arrested in Areekode gang rape case

 

മലപ്പുറം: അരീക്കോട് കൂട്ടബലാൽസംഗക്കേസിൽ രണ്ട് പേർ പിടിയിൽ. മഞ്ചേരി സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, അക്കരപറമ്പിൽ സമീർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിലാണ് അറസ്റ്റ്. രണ്ട് വർഷം മുൻപ് പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. വിഷയത്തിൽ മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ടൂർ പോകാൻ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയിൽ എത്താൻ പറയുകയും, തുടർന്ന് അരീക്കോട് ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആണ് യുവതി. യുവതിയുടെ 15 പവൻ സ്വർണ്ണം തട്ടിയെടുത്തുവെന്നും സഹോദരൻ ആരോപണം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *