ഉമറാബാദ് കോളേജ് നൂറിന്റെ നിറവിൽ : അഭിമാനകരമായി പൂർവ വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ : ഉമറാബാദ് ജാമിഅ ദാറുസ്സലാം അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് നൂറുവർഷം പിന്നിട്ടെന്നും തിരിഞ്ഞു നോക്കുമ്പോൾ പൂർവ വിദ്യാർത്ഥികളുടെ പ്രബോധന രംഗത്തെ സേവനവുംസാന്നിധ്യവും രാജ്യത്തിനകത്തും പുറത്തും അഭിമാനകരമാണെന്നും ഉമറാബാദ് ജാമിഅ ദാറുസ്സലാം വൈസ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുൽ അസീം ഉമരി അഭിപ്രായപ്പെട്ടു. സ്ഥാപനം ശതാബ്ദി ആഘോഷിക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരിന്തൽമണ്ണയിൽ പൂർവ വിദ്യാർത്ഥികളായ ഉമരികൾ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശൈഖ് യൂസുഫുൽ ഖർദാവിയുടെ ജീവിതവും സംഭാവനകളും എന്ന പേരിൽ ശാന്തപുരം അൽ ജാമിഅയിൽ നടക്കുന്ന ദ്വിദിന കോൺഫറൻസ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മൗലാനാ അബ്ദുൽ അസീം.
സ്വീകരണയോഗത്തിൽ സഈദ് മുത്തനൂർ ഉമരി, മൂസക്കുട്ടി വെട്ടിക്കാട്ടി ഉമരി അബ്ദുന്നാസർ ഉമരി പുളിക്കൽ, അയ്യൂബ് ചെറുകോട്, സി.പി. അബ്ദുറഹിമാൻ ഉമരി, ബീരാൻ കുട്ടി ഉമരി, എൻ. കെ. അസീസ് ഉമരി , ഫദ്ലുൽ ഹഖ് ഉമരിതുടങ്ങിയവർ സംസാരിച്ചു.
അസ്ലം ഉമരി സ്വാഗതവും അബ്ദുൽ ജബ്ബാർ ഉമരി നന്ദിയുംപറഞ്ഞു.അസദുദ്ദീൻ ഉമരി ഖിറാഅത്ത് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *