സലാലയിൽ ക്രിസ്ത്യൻ സഭകളുടെ ഐക്യ ക്രിസ്മസ് കരോൾ

Salalah

സലാല: സലാലയിൽ ക്രിസ്ത്യൻ സഭകളുടെ ഐക്യ ക്രിസ്മസ് കരോൾ. ക്രിസ്ത്യൻ സെന്ററിലെ പത്ത് ക്രിസ്ത്യൻ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് എക്യുമെനിക്കൽ കരോൾ സംഘടിപ്പിച്ചത്. ദാരീസിലെ ചർച്ച് സമുച്ചയത്തിലെ ക്രിസ്ത്യൻ സെന്ററിൽ നടന്ന പരിപാടിയിൽ മതകാര്യ വകുപ്പ് ദോഫാർ ഡി.ജി അഹമ്മദ് ഖമീസ് അൽ ബഹ്‌രി , മന്ത്രാലയത്തിലെ ഡോ. പോൾ എന്നിവർ മുഖ്യാതിഥിയായി.Salalah

വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള ഗായകസംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു. ഫാദർ പി. ഒ. മത്തായി ക്രിസ്തുമസ് സന്ദേശം നൽകി. കരോൾ സർവിസിന് സെന്റർ ചെയർമാൻ റവ. ഡോ. പനീർ എസ്. വില്യംസ്, വൈസ് ചെയർമാൻ റവ. ആഗസ്റ്റിൻ മാൾ, സെക്രട്ടറി റവ. ദിനേശ് ബാബു, ട്രഷറർ ഫാ.റ്റിനു സ്‌കറിയ, റവ. ഈപ്പൻ ചെറിയാൻ, ഫാ. കെ. ജോൺസൺ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *