സമരവും, സെക്രട്ടേറിയറ്റ് മാർച്ചും നടത്താനൊരുങ്ങി അർബ്ബൻ ബാങ്ക് ജീവനക്കാർ.

Urban Bank employees are ready to make the struggle and the Secretariat March.

 

മഞ്ചേരി : കേരളത്തിലെ അർബ്ബൻ ബാങ്ക് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യക്ഷ സമരത്തിനിറങ്ങുവാൻ കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. ജീവനക്കാർ ആവശ്യപ്പെടുന്നതത്രയും സർക്കാരിന് യാതൊരുവിധ ബാധ്യതയില്ലാത്ത അവകാശങ്ങളാണ്. എന്നിട്ടു കൂടി ജീവനക്കാരോട് യാതൊരു തരത്തിലുമുള്ള നീതിയും സർക്കാർ കാണിക്കുന്നില്ലെന്നും, 2021 മുതലുള്ള 6 ഗഡു ക്ഷാമബത്ത അനുവദിക്കുക, 2018 ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ശമ്പളം നിജപ്പെടുത്താൻ കഴിയാതെ സ്നാഗ്നേഷൻ വരുന്ന പ്രശ്ന പരിഹാരത്തിനായി സ്കെയിലുകളിൽ 45 ൽ കുറയാത്ത രീതിയിൽ സ്പാൻ വർദ്ധിപ്പിക്കുക, നിയമാനുസൃത പ്രമോഷൻ തടയുന്ന ചട്ടം185-ാം ഭേതഗതി തീരുമാനം റദ്ദാക്കുക , പെൻഷൻ പ്രായം പുന:പരിശോധിക്കുക, അർബ്ബൻ ബാങ്കുകൾക്ക് സൂപ്പർ ഗ്രേഡ് അനുവദിക്കുക,
പുതിയ ശമ്പള പരിഷ്ക്കരണ കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികൾ സർക്കാരിനോട് പല തവണ ആവശ്യമുന്നയിച്ചിട്ടും പരിഹാര മില്ലാത്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതന്നും ഭാരവാഹികൾ പറഞ്ഞു.

ജനുവരി 3 ന് സംസ്ഥാന വ്യാപകമായി ജീവനക്കാർ യൂണിറ്റു തലങ്ങളിൽ അവകാശ ദിനമാചരിച്ച് ധർണ്ണ നടത്തും. തീരുമാനമായില്ലെങ്കിൽ ജനുവരി 27 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തും. സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷനിൽ ഓർഗ്ഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജൻ ജോസ് മണ്ണുത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുരേഷ് താണിയിൽ, മുൻ ജനറൽ സെക്രട്ടറി ടി. ശബരീഷ് കുമാർ, വൈസ് പ്രസിഡന്റ് എം.ആർ. ഷാജു, ഡയറി കോഡിനേറ്റർ വർഗ്ഗീസ് കടുത്തുരുത്തി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളും അംഗങ്ങളും യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുത്തു.

 

Urban Bank employees are ready to make the struggle and the Secretariat March.

 

 

Urban Bank employees are ready to make the struggle and the Secretariat March.

Leave a Reply

Your email address will not be published. Required fields are marked *