ഊർങ്ങാട്ടിരി പരിവാർ സംഗമവും കലാ വിരുന്നും തെരട്ടമ്മൽ AMUP സ്ക്കൂളിൽ വച്ച് നടന്നു
ഊർങ്ങാട്ടിരി: മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ. ഊർങ്ങാട്ടിരിയിൽ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. തെരട്ടമ്മൽ AMUP സ്ക്കൂളിൽ വച്ചാണ് പരിപാടി നടന്നത്. ചടങ്ങ് പരിവാർ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ അരീക്കോട് ബ്ലോക്ക് പരിവാർ മുഖ്യ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനും ആയ MPB ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മെമ്പർ സുന്ദരൻ. സി, മുസ്ലിം ലീഗ് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ത്രാവേട് മുജീബ്, DYFI അരീക്കോട് ബ്ലോക്ക് പ്രസിഡണ്ട് സാദിൽ കെ, ഊർങ്ങാട്ടിരി പ്രവാസി കോൺഗ്രസ്റ്റ് നേതാകളായ P P അബ്ബാസ് തച്ചുംപറമ്പ്, ലത്തീഫ് ചെമ്പകത്ത്, മുൻ സന്തോഷ് ട്രോഫി താരം അബ്ദുൽനാസർ, തെരട്ടമ്മൽ AMUP സ്കൂൾ മാനേജർ അബീബ് മാസ്റ്റർ, പരിവാർ സംസ്ഥാന വൈ.പ്രസിഡണ്ട് ജാഫർ ചാളകണ്ടി പരിവാർ ജില്ലാ പ്രസിഡണ്ട് ലത്തീഫ് മഞ്ചേരി, പരിവാർ അരീക്കോട് ബോക്ക് സെക്രട്ടറി അബ്ദുസലാം കുഴിമണ്ണ, അരിക്കോട് ബ്ലോക്ക് പരിവാർ ട്രഷറർ സൈനുദീൻ പൊന്നാട്, പുൽപ്പറ്റ പരിവാർ പ്രസിഡണ്ട് അബ്ദുറഹിമാൻ, താളിയേരിസൈതലവി, കോൺഗ്രസ്റ്റ് നേതാവ് പാറതൊടി മുഹമ്മദ്, കാവനൂർ പരിവാർ സെക്രട്ടറി CP അഹമ്മദ് കുട്ടി മാസ്റ്റർ, തയ്യിൽ ഷൗക്കത്ത്, സുലൈമാൻ, മുഹമ്മദ് ഷെരീഫ് KP, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാനത്തെ ഏറ്റവും നല്ല ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് അവാർഡ് ജേതാവ് പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് പി.സി അബ്ദുറഹ്മാനെ ഊർങ്ങാട്ടിരി പരിവാർ സ്നേഹോപഹാരം നൽക്കി ആദരിച്ചു. പരിവാർ സെക്രട്ടറി ഇബാബു സ്വാഗതവും പരിവാർ ജെ:സെക്രട്ടറി നാരായണൻ. സി നന്ദിയും പറഞ്ഞു. സംഗമത്തിൽ എത്തി ചേർന്ന മുഴുവൻ കുട്ടികൾക്കും സമ്മാനവും നൽകി.v