ആദിവാസി ഊരുകളിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ വാളുംതോട് ട്രൈബല്‍ ഹബ് ഒരുങ്ങുന്നു
നിലമ്പൂരിലെ ആദിവാസി ജനതയുടെ ആരോഗ്യത്തിന് കരുതലേകാന്‍ വാളാംതോട് ട്രൈബല്‍ ഹബ് (സബ്‌സെന്റര്‍). ചാലിയാറിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ട്രൈബല്‍ ഹബ് പദ്ധതിയുടെ ശിലാസ്ഥാപനം ഏറനാട് എം എല്‍ എ പി.കെ ബഷീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മനോഹരന്‍ അധ്യക്ഷനായി.എൻ എച്ച് എം ഫണ്ട് 67 ലക്ഷം രൂപ ചെലവഴിച്ചാണ് ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോടില്‍ പദ്ധതി നടപ്പിലാക്കുന്നത്. ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയിലുള്ള ഒന്നാം വാര്‍ഡായ വാളാംതോട്, ഇവിടെ നിന്നും 20 കിലോമീറ്റര്‍ അകലെയാണ്. പ്രദേശവാസികള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുന്നതിന് ഇത്രയും ദൂരം യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. വനത്തിനുളളിലെ അമ്പുമല കോളനികളിലെ നിവാസികള്‍ക്കും ട്രൈബല്‍ ഹബിലൂടെ സേവനം ലഭ്യമാകും.ചടങ്ങില്‍ ചാലിയാര്‍ വൈസ് പ്രസിഡന്റ് ഗീത ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമയ്യ പൊന്നാംകടവന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോണിയില്‍ സുരേഷ്, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന നടുവത്താണി , വാര്‍ഡു മെമ്പര്‍മാര്‍, ഡിഎംഒ ഡോ.ആര്‍ രേണുക, ചാലിയാര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ ആയിഷ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Valumthod Tribal Hub is gearing up to ensure health care in tribal villages