വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണം; നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ

Varkala Floating Bridge to be temporarily suspended; The Deputy Collector gave instructions

 

വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണമെന്ന നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നതു വരെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കില്ല. അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദേശം. ഡെപ്യൂട്ടി കളക്ടറിന്റെ നേത്യത്വത്തിലുള്ള സംഘം വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.

അപകടത്തിൻ്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ തലയിൽ ചാരിയാണ് പൊലീസ് എഫ്ഐആർ ഇട്ടത്. ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ‘ജോയ് വാട്ടർ സ്പോർട്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്. ഐപിസി സെക്ഷൻ 336, 337, 338 എന്നീ വകുപ്പുകൾ ചുമത്തി.

മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കടത്തിവിട്ടതിനാണ് കേസ്. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുമെന്ന് അറിവുള്ളവരാണ് പ്രതികൾ എന്ന് എഫ്ഐആറിൽ പൊലീസ് പറയുന്നു. അപകടത്തിൽപെട്ടയാളുടെ മൊഴി പ്രകാരമാണ് കേസ് എടുത്തത്.

വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, പദ്ധതിയിൽ അഴിമതി നടന്നോ എന്നീ വിഷയങ്ങൾ അന്വേഷണപരിധിയിൽ വരണമെന്നാണ് ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂർ പ്രകാശ് കത്തിൽ പറയുന്നു.

വർക്കലയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയിൽ വ്യക്തമാക്കിയിരുന്നു. തീരദേശപരിപാലന ചട്ടങ്ങൾ പാലിച്ചില്ലെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലന്നും രേഖയിൽ പറയുന്നു.അപകടത്തിൽ ടൂറിസം ഡയറക്ടർ പിബി നൂഹിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിവരകാശ രേഖയിൽ. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയതെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപണമുണ്ട്. . പരിസ്ഥിതി പ്രവർത്തകനും കോളേജധ്യാപകനുമായ സഞ്ജീവ് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ബീച്ചിലെ അനധികൃത നിർമ്മാണങ്ങളെ പറ്റി അന്വേഷിക്കുന്ന ആവശ്യപ്പെട്ട് ഇയാൾ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *