‘മുടിഞ്ഞ തറവാടാണിപ്പോൾ കേരളം, സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ല’; വി.ഡി സതീശൻ
കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘കേന്ദ്രം നികുതിവിഹിതം കൊടുക്കാത്തതിൽ തങ്ങൾക്ക് എതിർപ്പുണ്ട്. കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിൽ നികുതിവെട്ടിപ്പ് നടക്കുന്നു. ധനകാര്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടാകേണ്ട ആളാണ്’. ധനകാര്യ മന്ത്രിയെ എങ്കിലും സെക്രട്ടറിയേറ്റിലേക്ക് വിടണമെന്നും വി.ഡി സതീശൻ മുഖ്യമന്ത്രിയോട് പറഞ്ഞു.
മുടിഞ്ഞ തറവാടാണിപ്പോൾ കേരളം. ഒരു മന്ത്രിസഭ മുഴുവൻ സെക്രട്ടറിയേറ്റിൽ നിന്ന് മാറിനിൽക്കുന്നത് ചരിത്രത്തിലാദ്യമാണ്. മറ്റുള്ളവരുടെ തല പരിശോധിക്കുന്നത് പിണറായി വിജയന്റെ സ്ഥിരം പരിപാടിയാണ്. ഉപദേശമല്ല, ഡോക്ടറെ കാണുന്നതാവും അദ്ദേഹത്തിന് നല്ലതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയാണെന്നും വികസന പദ്ധതികള്‍ ഉള്‍പ്പെടെ താളം തെറ്റിയിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇതിനിടെയാണ് മന്ത്രിമാരെ കൊണ്ട് ടൂര്‍ പോയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ പോലും ഇല്ലെന്നും നാഥനില്ല കളരിയായെന്നും അരാജകത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി തകരുകയാണ്, സപ്ലൈകോ അടച്ചുപൂട്ടലിന്റെ ഭിഷണിയില്‍, നെല്ല് സംഭരണത്തിന്റെ പണം നല്‍കാനുണ്ട്, കെഎസ്ഇബിയുടെ കടം 40,000 കോടിയായെന്നും വിഡി സതീശന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമര്‍ശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. VD Satheesan against Kerala government