കൊടിയത്തൂർ ജിഎം യുപി സ്കൂളിന് ഗ്രാമത്തിൻ്റെ ആദരം.

നീലേശ്വരം ചേന്നമംഗലൂർ, മുക്കം എന്നിവിടങ്ങളിൽ നടന്ന മുക്കം ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രൈമറി വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ച കൊടിയത്തൂർ ജി എം യു പി സ്കൂളിന് കൊടിയത്തൂർ ഗ്രാമത്തിൻറെ ആദരം. വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്ററുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിൽ നിന്നും ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽ സലാം ഉപഹാരം ഏറ്റുവാങ്ങി. മുക്കം ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേള, ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള, ഐടി മേള എന്നിവയുടെ ട്രോഫികളാണ് കൊടിയത്തൂർ ജി എം യുപി സ്കൂൾ നിലനിർത്തിയത്. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി പതിനാറാം വർഷവും എൽ പി യു പി ഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തുകയായിരുന്നു. ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കുയ്യിൽ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽസലാം, സീനിയർ അസി. എം കെ ഷക്കീല എസ് ആർ ജി കൺവീനർ എംപി ജസീദ, അധ്യാപകരായ വളപ്പിൽ അബ്ദുൽ റഷീദ്, മുഹമ്മദ് നജീബ്, വി സുലൈഖ , ഐ അനിൽകുമാർ, കെ അബ്ദുൽ ഹമീദ്, മുഹമ്മദ് നജീബ് ആലുക്കൽ, സി ജസീല, കെ പി നഷീദ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *