വിദ്യാർത്ഥികൾക്ക് വിസ്മയമൊരുക്കി വെർച്വൽ ബഹിരാകാശ യാത്ര.
സ്കൂളിലെ പ്രത്യേകം തയ്യാറാക്കിയ കസേരയിൽ ഇരുന്ന് ബഹിരാകാശത്തേക്ക് യാത്ര നടത്തി വിദ്യാർത്ഥികൾ. കൊടിയത്തൂർ ജി എം യുപി സ്കൂൾ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച വിസ്മയം ‘ 24 നവ്യാനുഭവം ആയി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്കോള ടെസ്ല ടെക്നോളജി എന്ന സ്ഥാപനമാണ് ഈ വേർച്വൽ റിയാലിറ്റി സ്പേസ് എക്സ്പീരിയൻസ് എന്ന പേരിൽ ബഹിരാകാശ ത്തെ ആധുനിക സാങ്കേതിക വിദ്യകൾ ക്ലാസ്സ് മുറിയിൽ എത്തിക്കുന്നത്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ ഗവേഷണങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 30 മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ ബഹിരാകാശ യാത്ര നടത്തിയ അനുഭവം ആണ് ഉണ്ടാവുന്നത്. ബഹിരാകാശ ഗവേഷകർ അനുഭവിക്കുന്ന പ്രയാസവും ബുദ്ധിമുട്ടും എല്ലാം കാണികൾക്ക് നേരനുഭവം ആകുന്നു.
പ്രദർശനത്തിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർ പേഴ്സൺ ആയിഷ ചേലപ്പുറത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ മറിയം കുട്ടി ഹസ്സൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി, ഷംലൂലത്ത്, ടീ കെ അബൂബക്കർ മാസ്റ്റർ, ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം, പിടിഎ പ്രസിഡൻ്റ് റഷീദ് കുയ്യിൽ, സീനിയർ അസി. എം കെ ഷക്കീല, വി സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. മുക്കം എഇഒ ടി ദീപ്തി, പ്രധാന അധ്യാപകരായ കെ വാസു, ജി അബ്ദുൽ റഷീദ്, നഫീസ കുഴിയങ്ങൽ, ജാനിസ്, ബോബി ജോസഫ് തുടങ്ങിയവർ പ്രദർശനം കാണാൻ എത്തി. പ്രദർശനം രണ്ട് ദിവസം തുടരും.