കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി കാവനൂർ പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾഡ്.
കാവനൂർ : ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി യുടെ വർക്കിം ഗ്രൂപ്പ് യോഗത്തിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചും മറ്റും 15 പരം നിർദ്ദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ അവരുടെ മനുട്സിൽ രേഖപ്പെടുത്തി. കാവനൂർ ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഭിന്നശേഷി കലോത്സവങ്ങൾ നടത്തുന്നു എന്നാ ഭിന്നശേഷിക്കാരെ കായിക പരമായി ഉയർത്തി കൊണ്ടുവരുന്നതിന് വേണ്ടി ഭിന്നശേഷി കലോത്സവം എന്നത് കലാകായിക മേള യാക്കി ഇത്തരം കുട്ടികൾ കായിക രംഗത്തും കൂടി അവസരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , പി.വി ഉസ്മാന് കാവനൂർ പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾഡ് കോഡിനേറ്റർ ശോഭയുടെ നേതൃത്വത്തിൽ നിവേദനം നൽകി. യോഗത്തിൽ പഞ്ചായത്ത് ഭരണ സമിതികൾക്കൊപ്പം വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് ഭാരവാഹികളായ സറീന വായഴിൽ, കുഞ്ഞുട്ടി തവരാക്കാടൻ ,ശോഭന കോൽക്കാടൻ , പ്രതീക്ഷാ സ്കൂൾ കൺവീനർ കുഞ്ഞുട്ടി കാക്ക , ഫൈസൽ ബാബു കാവനൂർ ,അസ്ക്കർ എളയൂർ തുടങ്ങിയവർ പങ്കടുത്തു. voice of disabled Kavanoor grama Panchayat