CH ക്ലബ് വോളിബോൾ കിരീടം നേടി വോളിഫ്രണ്ട്‌സ് ഗോതമ്പ്റോഡ്

Volleyfriends Gothambrod wins CH club volleyball

CH ക്ലബ് കിഴുപറമ്പ് സഘടിപ്പിച്ച അഖിലകേരള വോളിബോൾ ടൂർണമെന്റിന് പരിസമാപ്തി കുറിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് വോളിഫ്രണ്ട്‌സ് ഗോതമ്പ്റോഡ് യുവപ്രതിഭ കറുത്തപറമ്പിനെ പരാജയപ്പെടുത്തി. മുൻ കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റും ക്ലബ് രക്ഷാധികാരിയുമായ പികെ കമ്മദ്‌കുട്ടി ഹാജി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി റഹ്‌മാൻ, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എംടി ജംഷീറബാനു, പഞ്ചായത്ത് മെമ്പർ എംഎം മുഹമ്മദ്, വിവിധ രാഷ്ട്രീയ ക്ലബ് പ്രതിനിധികളായ ഫാസിൽ എംകെ , റഷീദ് കോളക്കോടൻ, അഷ്‌റഫ് കൊല്ലേറ്റ് ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജേതാക്കളായ വോളിഫ്രണ്ട്സ് ഗോതമ്പ്റോഡിന് കെസി മുഹമ്മദ് മെമ്മോറിയൽ ട്രോഫി കെസി അബ്ദുമാസ്റ്ററും പ്രൈസ്മണി ക്ലബ് പ്രസിഡന്റ് ഷാജഹാൻ എംകെയും നൽകി. ടൂർണമെന്റിലെ റണ്ണേഴ്സായ യുവപ്രതിഭ കറുത്തപറമ്പിന് കീ സ്റ്റോൺ ദമാം സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫി ക്ലബ് സെക്രട്ടറി സലീം സുഡുവും പ്രൈസ്മണി YC മെഹബൂബും നൽകി. ഡോക്ടർ CH അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിവി സുബൈർ സ്വാഗതവും സത്താർ CN നന്ദിയും പറഞ്ഞു.

Volleyfriends Gothambrod wins CH club volleyball

 

Volleyfriends Gothambrod wins CH club volleyball

Leave a Reply

Your email address will not be published. Required fields are marked *