സാമൂഹ്യ നീതി സംഗമം നടത്തി വെൽഫെയർ പാർട്ടി എടവണ്ണ പഞ്ചായത്ത് കമ്മിറ്റി.
എടവണ്ണ : എടവണ്ണ പഞ്ചായത്ത് വെൽഫെയർ പാർട്ടി കമ്മറ്റി “സാമൂഹ്യ നീതി സംഗമം” ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയിഡഡ് നിയമനം പി എസ് സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക ആവശ്യങ്ങളുന്നയിച്ച് പതിനായിരങ്ങൾ സെക്രട്ടേറിയറ്റ് വളയൽ തുടങ്ങി ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. സാമൂഹിക നീതി നേടുവാൻ വിഭവങ്ങൾ സമാഹരിക്കാൻ സംവരണീയർ ഒരുമിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഏറനാട് മണ്ഡലം കമ്മറ്റി അംഗം എം റഹ്മത്തുള്ള കീഴുപറമ്പ് ഉൽഘാടനം ചെയ്തു. ടി.അബ്ദുളള ചളിപ്പാടം, ജാബിർ ചെമ്പകുത്ത്, ഗംഗാധരൻ പി. ഫിർദൗസ് കെ.ലത്തീഫ് ചാത്തല്ലൂർ, ലിയാഖത്തലി കെ, നാസിമുദ്ധീൻ എൻ തുടങ്ങി വിവിധ സാമൂഹ്യക – സാമുദായിക നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
Welfare Party in Social Justice Meeting