‘നടിക്ക് സിനിമയും കാശുമായപ്പോൾ അഹങ്കാരം, കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി

'When the actress became a money-maker in films, she was arrogant and asked for 5 lakhs to teach a presentation song for the Kalatsavam'; Minister V Sivankutty

 

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാൻ 5 ലക്ഷം പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ മന്ത്രി പറഞ്ഞു.

‘ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു. സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്‌ത ചില നടിമാർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ നടി ആരാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു.ഇത്തരക്കാർ പിൻതലമുറയ്‌ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *