വിസ്ഡം അതിഥി തൊഴിലാളി സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.
ചെറുവാടി: വിസ്ഡം യൂത്ത് ചെറുവാടി യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ അതിഥി തൊഴിലാളി സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി അതിഥി തൊഴിലാളികള്‍ സംഗമത്തില്‍ പങ്കെടുത്തു.
മെയ് അഞ്ചാം തീയതി കോഴിക്കോട് വെച്ച് നടക്കുന്ന വിസ്ഡം ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി മറ്റു പ്രവർത്തനങ്ങളായ അയൽക്കൂട്ടം, പൊതുസമ്മേളനങ്ങൾ, ടേബിൾ ടോക്ക് എന്നിവകൾ സംഘടിപ്പിക്കും. ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം പ്രസിഡണ്ട് ജമാൽ ചെറുവാടി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ചെറുവാടി യൂണിറ്റ് പ്രസിഡണ്ട് മുഫ്തി താഹിർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഖുർആൻ പ്രിൻസിപ്പൽ ഹാഫിദ് തകിയുദ്ധീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. നജീബ് സലഫി, ഹാഫിദ് ആസിഫ് കമാൽ എന്നിവർ സംസാരിച്ചു. ചെറുവാടി യൂണിറ്റ് സെക്രട്ടറി സർജാസ്. ബി, അസീൽ. സി.വി, ഡോ. മുബീൻ എം, ഹബീബ് റഹ്മാൻ, അബ്ദുറഹ്മാൻ.ബി, അജുവദ് അബ്ദ് എന്നിവർ സംബന്ധിച്ചു.