’12 സെന്റ് സ്ഥലവും വീടുമുണ്ട്; ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം ചെയ്തുതരണം’-പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

young man complained to the police station

12 സെന്റ് സ്ഥലവും വീടുമുളള തനിക്ക് ഒരു വിവാഹം ശരിയാക്കിത്തരണമെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. കൊല്ലം മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടിൽ ഭിന്നശേഷിക്കാരനായ അനിൽ ജോൺ ആണ് കൊല്ലം കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. ആദ്യമായാണ് ഒരു യുവാവ് തനിക്ക് അനാഥാലയത്തിൽ നിന്നായാലും ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മുന്നിലേക്ക് പരാതിയുമായി എത്തിയത്.

പരാതികാരനായ അനിൽ ജോണിന്റെ മാതാപിതാക്കൾ മരിച്ചുപോയതിനെ തുടർന്ന് അനിൽ ജോൺ ഒറ്റക്കാണ് താമസിക്കുന്നത്. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള അനിൽ ജോൺ തൊഴിലുറപ്പ് ജോലിക്കും, രാവിലെ പത്രമിടാൻ പോയും,ലോട്ടറി വിൽപന നടത്തിയുമാണ് ജീവിക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും പള്ളിക്കാരോടും തനിക്കൊരു വിവാഹം ശരിയാക്കിത്തരാൻ പറഞ്ഞിട്ടും ആരും അതിനു മുൻകൈ എടുക്കാത്തതിനെ തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചതെന്ന് അനിൽ ജോൺ പറഞ്ഞു.

പരാതി യാഥാർഥ്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും എന്നാൽ ബ്രോക്കർമാരോടും മറ്റും പറയുന്നതിലപ്പുറം എന്തെങ്കിലും ചെയ്യാൻ തങ്ങൾക്കും കഴിയില്ലെന്നും കടയ്ക്കൽ എസ്.എച്ച്.ഒ രാജേഷ് പറഞ്ഞു. പൊലീസ് സഹായിച്ചു തന്റെ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഈ 32കാരൻ.

Leave a Reply

Your email address will not be published. Required fields are marked *