അരീക്കോടിൽ മുഖ്യമന്ത്രിക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്.
അരീക്കോട് : നവ കേരള സദസ്സിനായി ഏറനാട് നിയോജക മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പരിപാടി സ്ഥലത്തേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന വഴിയിൽ പുത്തലത്ത് വെച്ചാണ് സംസ്ഥാന സെക്രട്ടറി കെ. ഷിബിൽ ലാൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് ആര്യൻ തൊടിക, ജില്ലാ ജനറൽ സെക്രട്ടറി ലന ബർജ, ഇബ്രാഹിം വെള്ളേരി, കെഎസ്യു പ്രവർത്തകൻ എം. ടി ഫയാസ്, കുഴിമണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. മനോജ് കുഴിമണ്ണ എന്നിവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
അതിനിടെ പ്രവർത്തകരെ പിടിച്ചു മാറ്റാനെത്തിയ അരീക്കോട് പോലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് അരീക്കോട് എസ് എച്ച് ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു.
Youth Congress showed black flag to Chief Minister in Areekode.