ദൗത്യപഥം സോണൽ പ്രീകോൺമീറ്റ് ഞാറാഴ്ച ജില്ലയിൽ നാലു കേന്ദ്രങ്ങളിൽ നടക്കും
മഞ്ചേരി:’ വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ വരുന്ന ജനുവരിയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സംമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന സോണൽ പ്രീകോൺ – ദൗത്യപഥം 26 ഞാറാഴ്ച നാലു കേന്ദ്രങ്ങളിൽ നടക്കും.
മലപ്പുറം മണ്ഡലം ദൗത്യപഥം രാവിലെ 9 മണിക്ക് മോങ്ങം എ.യു.പി സ്കൂൾ ഓഡിറ്റേറിയത്തിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി സുഹൈൽ സാബിർ ഉദ്ഘാടനം ചെയ്യും, യു.പി ശിഹാബുദ്ധീൻ അൻസാരി മുഖ്യഭാഷണം നടത്തും.
കൊണ്ടോട്ടി മണ്ഡലം ദൗത്യപഥം ഉച്ചക്ക് 2 മണിക്ക് കൊളത്തൂർ സംഘാടക സമിതി ഓഫിസ് ഓഡിറ്റേറിയത്തിൽ സംസ്ഥാന സെക്രട്ടറി ഡോ: ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്യും, എ.നൂറുദ്ദീൻ, നിസാർ കുനിയിൽ പ്രസംഗിക്കും.
മഞ്ചരി മണ്ഡലം ദൗത്യപഥം ഉച്ചക്ക് 2 മണിക്ക് മഞ്ചേരി സഭാ ഹാളിൽ സംസ്ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി ഉദ്ഘാടനം ചെയ്യും, ഡോ: സുലൈമാൻ ഫാറൂഖി പ്രഭാഷണം നടത്തും.
കീഴുപറമ്പ് മണ്ഡലം ദൗത്യപഥം ഉച്ചക്ക് 2 മണിക്ക് പ്രൊഫ: കെ.പി സക്കരിയ്യ ഉദ്ഘാടനം സൽമാൻ ഫാറൂഖി മുഖ്യപ്രഭാഷണവും. നിർവ്വഹിക്കും.
ജില്ല സംഘാടക സമിതി യോഗം ചെയർമാൻ ഡോ: യു.പി യഹ് യാഖാൻ മദനി ഉദ്ഘാടനം ചെയ്തു, ജനറൽ കൺവീനർ കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു, എം.പി അബ്ദുൽ കരീം സുല്ലമി, വി.പി അഹമ്മദ് കുട്ടി മാസ്റ്റർ, വി.ടി ഹംസ, കെ.അബ്ദുറഷീദ് ഉഗ്രപ്പുരം, ഷംസുദ്ധീൻ അയനിക്കോട്, എ. നൂറുദ്ദീൻ, വീരാൻ സലഫി, ശാക്കിർ ബാബു കുനിയിൽ, എം.കെ ബഷീർ, അബ്ദുൽ ജലീൽ മോങ്ങം എന്നിവർ പ്രസംഗിച്ചു.
zonal preconmeet will be held at four centers in the district on Sunday