പ്രതിമാസം 2500 രൂപ’; ഡൽഹിയിൽ വനിതകളെ ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക

BJP

ഡൽഹി: വാഗ്ദാനങ്ങളുടെ കൂമ്പാരവുമായി ബിജെപിയുടെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. വെള്ളിയാഴ്ച പുറത്തിറക്കിയ പത്രികയിൽ, സ്ത്രീകളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യം വയ്ക്കുന്നത്. സൗജന്യങ്ങൾ, സബ്‌സിഡി, അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ട പത്രികയിലൂടെ ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി.BJP

വനിതകൾക്ക് പ്രതിമാസം 2500 രൂപ, ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും കൂടാതെ ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്നും ബിജെപിയുടെ ‘സങ്കൽപ് പത്ര’ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയാണ് സങ്കൽപ്പ് പത്ര പുറത്തുവിട്ടത്,

ബിജെപി മന്ത്രിസഭ അധികാരമേറ്റാലുടൻ രാജ്യതലസ്ഥാനത്ത് ആയുഷ്മാൻ ഭാരത് പദ്ധതി പൂർണമായും നടപ്പാക്കും. അതിനുപുറമെ, മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക സഹായവും നൽകും. ആകെ പത്തുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് പത്രിക വാഗ്ദാനം ചെയ്യുന്നത്. കർണാടകയിൽ ഉൾപ്പെടെ കോൺഗ്രസ് നടപ്പിലാക്കിയ

അധികാരത്തിൽ വന്നാൽ, സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന സൗജന്യ ബസ് യാത്രാ പദ്ധതിയിൽ പുരുഷ വിദ്യാർത്ഥികളെയും മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തുമെന്നും ബിജെപി പറയുന്നു. ഇതുകൂടാതെ, വീടുകളിൽ 300 യൂണിറ്റും ആരാധനാലയങ്ങൾക്ക് 500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും പോലുള്ള സബ്‌സിഡികളും നൽകും.

Leave a Reply

Your email address will not be published. Required fields are marked *