മ​ഞ്ചേ​രി സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെൻറ് പ​ദ്ധ​തി​ക്ക് 75 കോ​ടി

മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ൽ ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ സം​സാ​രി​ക്കു​ന്നു

മ​ഞ്ചേ​രി: മ​ഞ്ചേ​രി സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെൻറ് പ​ദ്ധ​തി​ക്കാ​യി 75 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍. ന​ഗ​ര​ത്തി​ന്റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ന​ഗ​ര വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ര്‍ത്ത ജ​ന​പ്ര​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെൻറ് പ​ദ്ധ​തി, മ​ണ്ഡ​ല​ത്തി​ലെ മ​റ്റു പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ല്‍ സ്ഥ​ലം ഉ​ട​മ​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍ ഉ​ള്‍പ്പ​ടെ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം.

ഭൂ​മി ഏ​റ്റെ​ടു​ത്ത് റോ​ഡ് നി​ർ​മി​ക്കു​ക എ​ളു​പ്പ​മ​ല്ല. അ​തി​നാ​ല്‍ സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ ത​യാ​റാ​ക​ണം. എ​ങ്കി​ല്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​ത്തി​ന് പ​ണം ല​ഭ്യ​മാ​ക്കും. ക​ഴി​ഞ്ഞ 10 വ​ര്‍ഷ​മാ​യി റോ​ഡ് വി​ക​സ​നം ന​ട​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ള്‍ മ​ല​പ്പു​റം ജി​ല്ല​യി​ലു​ണ്ട്. അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വി​ക​സ​ന​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് സ​ര്‍ക്കാ​ര്‍ ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​റ​ക്ക​ല്‍ ജ​ങ്ഷ​നി​ല്‍ ഫ്ലൈ​ഓ​വ​ര്‍ നി​ര്‍മി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.

മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ങ്കി​ല്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ല​ഭി​ക്ക​ണം. അ​തി​നു​ള്ള പ്ര​വ​ര്‍ത്ത​നം ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ. എം. ​റ​ഹ്‌​മ​ത്തു​ല്ല എം.​എ​ല്‍.​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ്, മു​ന്‍ എം.​എ​ല്‍.​എ അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എ​ന്നി​വ​ര്‍ ന​ഗ​ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളും നി​ല​വി​ലു​ള്ള സ്ഥി​തി​യും മ​ന്ത്രി​യു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ റോ​ഡ് ഇം​പ്രൂ​വ്‌​മെൻറ് പ​ദ്ധ​തി

ജ​സീ​ല ജ​ങ്ഷ​ന്‍, സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​ന്‍ ന​വീ​ക​ര​ണം, ന​ട​പ്പാ​ത നി​ർ​മി​ച്ച് ടൈ​ല്‍സ് പ​തി​ച്ചു​ള്ള ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്‍, ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റി​യ റോ​ഡു​ക​ളു​ടെ വി​ക​സ​നം, റി​ങ് റോ​ഡു​ക​ള്‍, ബൈ​പാ​സ് റോ​ഡു​ക​ളു​ടെ വീ​തി​കൂ​ട്ട​ല്‍ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ണ്ടാ​വു​ക. നെ​ല്ലി​പ്പ​റ​മ്പ് മു​ത​ല്‍ സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​ന്‍ വ​രെ വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കും. മ​ര​ത്താ​ണി മു​ത​ല്‍ കി​ട​ങ്ങ​ഴി വ​രെ​യും, കി​ട​ങ്ങ​ഴി മു​ത​ല്‍ രാ​മം​കു​ളം വ​രെ​യെും, രാ​മം​കു​ളം മു​ത​ല്‍ പ​ട്ട​ര്‍കു​ളം വ​രെ​യും ആ​റു കി​ലോ​മി​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കും.

മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ മു​ത​ല്‍ കി​ട​ങ്ങ​ഴി വ​രെ​യു​ള്ള തോ​ടോ​രം പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം 660 മീ​റ്റ​ര്‍ ദൂ​രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. മ​ഞ്ചേ​രി-​ഒ​ലി​പ്പു​ഴ റോ​ഡ് ന​വീ​ക​ര​ണം ഉ​ട​ന്‍ തു​ട​ങ്ങും.

മ​ഞ്ചേ​രി മു​ത​ല്‍ ഒ​ഴ​ലി​പ്പു​ഴ വ​രെ 16 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 86 കോ​ടി​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കും. 2016ല്‍ ​തു​ക വി​ക​യി​രു​ത്തി​യെ​ങ്കി​ലും നി​ർ​മാ​ണം നീ​ണ്ടു​പോ​യി. തു​ട​ര്‍ന്ന് എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്തു 136 കോ​ടി​യാ​യി. എ​ന്നാ​ല്‍, അ​ന്ന് ധ​ന​വ​കു​പ്പ് അ​നു​മ​തി ന​ല്‍കി​യി​ല്ല. വി​ഷ​യം ച​ര്‍ച്ച​യി​ല്‍ വ​ന്ന​തോ​ടെ മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു.

കി​ഫ്ബി​യി​ല്‍ അ​നു​വ​ദി​ച്ച ഈ ​റോ​ഡ് കെ.​ആ​ര്‍.​എ​ഫ്.​ബി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഏ​ഴു മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡ് 13.6 മി​റ്റ​റാ​ക്കി മാ​റ്റും. റോ​ഡ് റ​ബ​റൈ​സ്ഡ് ചെ​യ്യും. ടൈ​ല്‍സ് പ​തി​ച്ച് ന​ട​പ്പാ​ത നി​ർ​മി​ക്കും. വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച് ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തും.

കൈ​യേ​റ്റം ക​ണ്ടെ​ത്താ​ന്‍ റ​വ​ന്യൂ സം​ഘ​മെ​ത്തും

റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന കൈ​യേ​റ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ല്‍നി​ന്നും പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. റ​വ​ന്യൂ​മ​ന്ത്രി എ.​പി. അ​നി​ല്‍കു​മാ​റു​മാ​യി ച​ര്‍ച്ച ന​ട​ത്തി ഈ ​മാ​സം​ത​ന്നെ സം​ഘ​ത്തി​ന് രൂ​പം ന​ല്‍കും. കൈ​യേ​റ്റം ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഒ​ഴി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​ഡ്വ. എം. ​റ​ഹ്‌​മ​ത്തു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍പേ​ഴ്‌​സ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ന്‍ എം.​എ​ല്‍.​എ അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ക്കീ​ര്‍ വ​ല്ലാ​ഞ്ചി​റ, കെ.​പി. ഉ​മ്മ​ര്‍, റി​സ്‌​വാ​ന സാ​ദി​ഖ്, എം.​വി. അ​ബൂ​ബ​ക്ക​ര്‍, ഷാ​നി​ബ ഫൈ​സ​ല്‍, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ഹു​സൈ​ന്‍ മേ​ച്ചേ​രി, മു​സ്‌​ലിം ലീ​ഗ് മു​നി​സി​പ്പ​ല്‍ പ്ര​സി​ഡ​ൻ​റ് പി.​പി. ക​ബീ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ.​ബി. മു​ഹ​മ്മ​ദാ​ലി, യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ റ​ഷീ​ദ് പ​റ​മ്പ​ന്‍, വി.​പി. ഫി​റോ​സ്, ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ, അ​ഡ്വ. പി. ​അ​ബൂ​സി​ദ്ദീ​ഖ്, നി​വി​ല്‍ ഇ​ബ്രാ​ഹീം, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വൈ.​പി. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍, മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​ആ​ര്‍.​എ​ഫ്.​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ എ. ​പ്ര​കാ​ശ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ ഡോ. ​കെ.​കെ. അ​ബ്ദു​ല്‍ മ​ജീ​ദ്, വൈ​സ് പ്രി​ന്‍സി​പ്പ​ൽ ഡോ. ​പി.​എ​സ്. ഷീ​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.