CAA, NRC പിൻവലിക്കുക, വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി
കീഴുപറമ്പ : CAA, NRC കരിനിയമങ്ങൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി കുനിയിൽ ന്യൂ ബസാറിൽ നിന്ന് ആലുക്കലിൽ വരെ നൈറ്റ് മാർച്ച് നടത്തി. പ്രവർത്തകർ വിജ്ഞാപന ബിൽ കത്തിച്ചായിരുന്നു പ്രതിഷേധം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. റഹ്മത്തുള്ള, കെ.വി റഫീഖ് ബാബു, ഫ്രറ്റേണിറ്റി മണ്ഡലം നേതാക്കളായ ബാദുഷ എം.കെ, ഹിലാൽ എ.പി, അശ്‌റഫ് കോളക്കോടൻ, കെ.സി അഹമ്മദ് കുട്ടി, പി.കെ ശിഹാബുദ്ദീൻ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.