മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും. ആദ്യ അലോട്ട്മെൻറ് ജൂൺ 5 നും രണ്ടാം അലോട്ട്മെൻറ് ജൂൺ 12 നും മൂന്നാം അലോട്ട്മെൻറ് ജൂൺ 19 നും നടക്കും.
ജൂൺ 24 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടത്തിനുശേഷം സപ്ലിമെൻററി അലോട്ട്മെൻറ് ഉണ്ടാകും. ജൂലൈ 15ന് പ്രവേശന നടപടികൾ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് അർഹത നേടിയ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.