മൂന്നാം ദിനത്തിൽ 415 കോടി; ബോക്സ് ഓഫീസ് കീഴടക്കി ‘കൽക്കി 2898 എഡി’

Kalki

കൊച്ചി: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ‘കൽക്കി 2898 എഡി’ മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ 415 കോടി സ്വന്തമാക്കി ബോക്സ് ഓഫീസ് കീഴടക്കി.Kalki

റിലീസ് ദിനത്തിൽ തന്നെ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതോടെ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

മികച്ച ദൃശ്യവിരുന്നും ഗംഭീര സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം ജൂൺ 27നാണ് തിയറ്റർ റിലീസ് ചെയ്തത്.

അമിതാഭ് ബച്ചൻ,കമൽ ഹാസൻ,ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *