വെള്ളകെട്ടിൽ വീണ് മരിച്ച വിദ്യാർത്ഥികളുടെ പൊതുദർശനം 01.30 ന്.
കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് മരിച്ച വിദ്യാർത്ഥികളുടെ പൊതുദർശനം 01.30 ന. കുനിയിൽ മിടുക്കപ്പാറയിൽ താമസിക്കുന്ന ചെറിയാലക്കൽ ഗോപി നാഥൻ മകൾ ആര്യ (15) പാലാപറമ്പിൽ സന്തോഷിൻ്റെ മകൾ അഭിനന്ദ(12) എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചക്ക് 1 30 ന് വീടിനടുത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനത്തിനു വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോയി ചടങ്ങുകൾക്ക് ശേഷം വീടിനടുത്തുള്ള പൊതുശ്മശാനത്തിൽ മൂന്നുമണിയോടുകൂടി ശവസംസ്കാരം നിർവഹിക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെയാണ് വെള്ളത്തില്‍ കുട്ടികള്‍ വീണത്. പാലപ്പറമ്പ് സന്തോഷിന്റെ മകള്‍ അഭിനന്ദ 14 വയസ്സ്, പാലപ്പറമ്പ് ഗോപിനാഥന്റെ മകള്‍ ആര്യ 16 വയസ്സ്, എന്നിവരാണ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്നത്. കുളിക്കുന്നതിനിടെ പാറക്കുഴിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികളാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഉടനെ മുക്കം ഫയര്‍ഫോഴ്സ് എത്തുകയും അവരുടെ വാഹനത്തില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിലെ ഏഴാം ക്ലാസ്,+1 വിദ്യാര്‍ത്ഥികളാണ് ആര്യയും, അഭിനന്ദനയും