‘കാഫിർ പ്രചാരണത്തിന് പിന്നിൽ പി.മോഹനൻ, കേസ് സാധാരണപ്രവർത്തകരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം’: കെ.എം ഷാജി
കോഴിക്കോട്: കാഫിർ പ്രചരണത്തിന് പിന്നില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും കുടുംബവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കേസ് സാധാരണ സി.പി.എം പ്രവർത്തകരുടെ തലയില്ക്കെട്ടിവെക്കാനാണ് ശ്രമം. കെ.കെ ശൈലജ അറിഞ്ഞല്ല പ്രചാരണമെന്ന വാദം വിശ്വസിക്കുന്നില്ലെന്നും കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു.