വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത; ഡിസംബർ ഒന്ന് മുതൽ ഇടുക്കി ഡാം സന്ദർശിക്കാം, ആനയിറങ്കലിൽ ബോട്ടിങ്ങും പുനരാരംഭിക്കും

തൊടുപുഴ: ഇടുക്കി ഡാം സന്ദർശിക്കാൻ കാത്തിരിക്കുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത. ഡിസംബർ ഒന്ന് മുതൽ ഡാം സന്ദർശകർക്കായി തുറന്നുകൊടുക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. ഡാമിലെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും സന്ദർശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചുമാണ് തീരുമാനം.
തൊടുപുഴയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ആനയിറങ്കൽ ഡാമിൽ നിർത്തിവെച്ചിരിക്കുന്ന ബോട്ടിങ് സർവീസ് പുനരാരംഭിക്കാനും മന്ത്രി നിർദേശിച്ചു.
