പറയുന്നത് എടുത്തുവെച്ചോളൂ; അടുത്ത ലോകകപ്പ് ഫൈനലിൽ ഞങ്ങളുണ്ടാകും -ബ്രസീൽ കോച്ച്

Brazil

റിയോ ഡി ജനീറോ: 2022 ഫുട്ബോൾ ലോകകപ്പിന് ശേഷം ബ്രസീൽ ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഉറുഗ്വായോട് ​ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകുകയും ചെയ്തു.Brazil

എന്നാൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ചതിന് പിന്നാലെ കടുത്ത ആത്മവി​ശ്വാസത്തോടെ രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ കോച്ച് ഡോരിവൽ ജൂനിയർ. നാളെ പരഗ്വായ്ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേ ഡോരിവൽ പറഞ്ഞതിങ്ങനെ- ‘‘2026 ലോകകപ്പ് ഫൈനലിൽ ഞങ്ങളുണ്ടാകും. ഞങ്ങൾ തന്നെയാകും ഫൈനലിസ്റ്റുകൾ. ഞാൻ പറയുന്നത് നിങ്ങൾ എടുത്തുവെച്ചോളൂ. എനിക്ക് സംശയമൊന്നുമില്ല. ഞങ്ങൾ അവിടെയുണ്ടാകും’’.

എന്നാൽ ഡോരിവലിന്റെ അവകാശ വാദത്തെ ലിവർപൂൾ മുൻ കോച്ചായ യുർഗാൻ ക്ലോപ്പി​നോട് ഉപമിച്ച് ട്രോളുകളും പറക്കുന്നുണ്ട്. 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ ക്ലോപ്പ് പറഞ്ഞതിങ്ങനെ: ‘‘അടുത്ത വർഷം എവിടെയാണ് ഫൈനൽ. ഇസ്താംബൂളിലാണോ?. എങ്കിൽ ഹോട്ടൽ ബുക്ക് ചെയ്തതോളൂ’’

പക്ഷേ അടുത്ത വർഷം നടന്ന ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ റയലിനോട് ഇരുപാദങ്ങളിലുമായി 6-2ന് പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *