കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

Young woman fakes suicide to run away with boyfriend; The old man was killed and his body burnt

 

കച്ച്: ഗുജറാത്തിലെ കച്ചിൽ വിവാഹിതയായ യുവതിയും കാമുകനും ചേർന്ന് ഒളിച്ചോടാനുള്ള ശ്രമത്തിൽ വയോധികനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 27കാരിയായ റാമി കേസരിയാണ് കാമുകൻ അനിൽ ​ഗം​ഗുലിന്റെ സഹായത്തോടെ വയോധികനെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും അറസ്റ്റിലായത്.

ഇരുവർക്കും ആളെ അറിയില്ലായിരുന്നുവെന്നും,ഒരുമിച്ച് ഒളിച്ചോടാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. റാമി ആത്മഹത്യ ചെയ്തു എന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് ഒളിച്ചോടാൻ ആയിരുന്നു ഇരുവരുടെയും പദ്ധതി. അതിനായി വയോധികനെ കള്ളങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കത്തിക്കുകയും റാമിയുടെ വസ്ത്രങ്ങളും ഫോണും പാദരക്ഷകളും കത്തുന്ന മരക്കമ്പുകൾക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

ജൂലൈ മൂന്നിന് കമിതാക്കൾ അവരുടെ പദ്ധതി നടപ്പിലാക്കുകയും ഗ്രാമം വിടുകയും ചെയ്തു. അടുത്ത ദിവസം അനിൽ റാമിയുടെ വീട്ടിലെ സ്ഥിതിഗതികൾ അറിയാൻ തിരിച്ചെത്തി. സംഭവസ്ഥലത്ത് നിന്ന് റാമിയുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തിയതിനാൽ, കത്തിയ മൃതദേഹം റാമി കേസരിയുടെതാണെന്ന് വീട്ടുകാർ വിശ്വസിച്ചു.

സെപ്തംബർ 27 ന് റാമി തിരികെ പിതാവിൻ്റെ അടുത്തേക്ക് മടങ്ങുകയും, തങ്ങളുടെ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാൽ ക്ഷമാപണം നിരസിച്ച പിതാവ് ഈ വിവരങ്ങൾ പൊലിസിനെ അറിയിച്ചു. പിതാവിൻ്റെ റിപ്പോർട്ടിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും റാമിയെയും അനിലിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതെന്ന് കച്ച് വെസ്റ്റ് പോലീസ് സൂപ്രണ്ട് വികാസ് സുന്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *