കെഎസ്‌ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികനായ നഴ്സിങ് വിദ്യാര്‍ഥി മരിച്ചു
മീഞ്ചന്ത – രാമനാട്ടുകര പാതയില്‍ അരീക്കാട് കെഎസ്‌ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര മുക്കണ്ണൻ ഹൗസില്‍ അലി അക്ബറിന്റെ മകൻ അബി ഷർനാദ് (24) ആണ് മരിച്ചത്. പരിക്കേറ്റ സഹയാത്രികനായ കൊച്ചി സ്വദേശി അബ്ദുല്‍ അസീസിനെ നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ഹോസ്പിറ്റല്‍ നഴ്സിങ് സ്കൂള്‍ മൂന്നാം വർഷ വിദ്യാർഥികളാണ്.
വ്യാഴം ഉച്ചയ്ക്ക് 12.45 ന് നല്ലളം പൊലീസ് സ്റ്റേഷന് സമീപം മുജാഹിദ് മസ്ജിദിന് മുൻവശമാണ് അപകടം. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രായോഗികതാ പരിശീന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ ഫറോക്ക് ചുങ്കത്തെ പഠന സ്ഥലത്തേക്ക് മടങ്ങവെയായിരുന്നു അപകടം. അബി ഷർനാദ് ഓടിച്ച ബുള്ളറ്റില്‍ ഒരേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസ്സിടിച്ച് അടിയില്‍പ്പെടുകയായിരുന്നു. ഉടൻ കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം നാളെ ( വെള്ളിയാഴ്ച മുണ്ടേങ്കര ജുമാമസ്ജിദ് ഖബർ സ്ഥാനിൽ കബറടക്കും)
ഉമ്മ: ബിജൂനി മാലങ്ങാടൻ. സഹോദരങ്ങള്‍: ഇഹാബ്, ഹാദി ഹസൻ.