സലാല കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Salala

സലാല: സലാല കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ടൗൺ കെഎംസിസി ഓഫീസിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റായി സൈഫുദ്ദീൻ എ.യെയും ജനറൽ സെക്രട്ടറിയായി അബ്ദുൽ റാസാഖിനെയും ട്രഷററായി റഷീദ് നാലകത്തിനെയും തെരഞ്ഞെടുത്തു.Salala

വൈസ് പ്രസിഡന്റുമാർ: മുസ്തഫ മുണ്ടേരി, സാലിഹ് തലശ്ശേരി, കരീം, നൂറുദ്ധീൻ കൈതേരി. സെക്രട്ടറിമാർ: റഈസ് ശിവപുരം, മുജീബ്, ഷാനവാസ്, സനീജ് ധർമ്മടം. ഉപദേശക സമിതി ചെയർമാനായി യൂസുഫുൽ ഖാസിമിയെയും തെരഞ്ഞടുത്തു. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർമാരായ ആർ.കെ. അഹമ്മദ്, സീതിക്കോയ തങ്ങൾ എന്നിവർ പരിപാടി നിയന്ത്രിച്ചു. സലാല കെഎംസിസി ഏരിയ ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *