തൊടുപുഴ നഗരസഭയിൽ എൽഡിഎഫിനെതിരെ അവിശ്വാസം പാസായി; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ 4 ബിജെപി കൗൺസിലർമാർ അനുകൂലിച്ചു
ഇടുക്കി: തൊടുപുഴ നഗരസഭയിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. നാല് ബിജെപി കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 35 അംഗ കൗൺസിലിൽ 18 പേർ പ്രമേയത്തെ അനുകൂലിച്ചു. 12 പേരാണ് പ്രമേയത്ത് എതിർത്ത് വോട്ട് ചെയ്തത്. എട്ട് കൗൺസിലർമാരാണ് ബിജെപിക്ക് തൊടുപുഴ നഗരസഭയിൽ ഉള്ളത്. Thodupuzha