മതപഠനസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും സർക്കാർ അനുമതി വേണമെന്ന് ഹൈകോടതി; തൃ​ശൂ​ർ വ​ട​ക്കേ​കാ​ട് മ​അ്ദി​ൻ സ്കൂ​ൾ പൂട്ടാൻ നിർദേശം



കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​​പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ സ്കൂ​ളു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​വൂ​വെ​ന്ന് ഹൈ​കോ​ട​തി. നി​യ​മ​ത്തി​ലെ 18–ാം വ​കു​പ്പ് പ്ര​കാ​രം മ​ത പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യാ​ലും സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ​യ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ല. തൃ​ശൂ​ർ പു​ന്ന​യൂ​ർ വ​ട​ക്കേ​കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​അ്ദി​ൻ നോ​ള​ജ് ഗാ​ർ​ഡ​ൻ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​യ​ണ​​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ ഹ​രി​ശ​ങ്ക​ർ വി. ​മേ​നോ​ന്‍റെ ഉ​ത്ത​ര​വ്.

സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബ​ദ​ൽ ക്ര​മീ​ക​ര​ണ​മൊ​രു​ക്കാ​ൻ സ​മ​യം വേ​ണ്ട​തി​നാ​ൽ ഈ ​അ​ക്കാ​ദ​മി​ക് വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ അ​നു​മ​തി​യും ന​ൽ​കി.അം​ഗീ​കാ​ര​മി​ല്ലാ​തെ​ 300 ഓ​ളം കു​ട്ടി​ക​ളു​ള്ള പ്രീ ​സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ഇ​സ്​​ലാ​മി​ക വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൊ​യ്തീ​ൻ​കു​ട്ടി, ബാ​പ്പു എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

സ്കൂ​ളു​ക​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ മ​ത​പ​ഠ​നം പാ​ടി​ല്ലെ​ന്ന്​ ‘ഹി​ദാ​യ എ​ജ്യൂ​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്’ കേ​സി​ൽ ഉ​ത്ത​ര​വു​ള്ള​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, സ്ഥാ​പ​നം പൂ​ട്ടാ​ൻ ചാ​വ​ക്കാ​ട് എ.​ഇ.​ഒ നി​ർ​ദേ​ശി​ച്ച​തി​നെ​തി​രെ സ്കൂ​ൾ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ര​ജി കോ​ട​തി ത​ള്ളി. നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ൺ സ്കൂ​ളി​ങ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള​തി​നാ​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം.