മോദി തൊഴിലാളി വിരുദ്ധ നിലപാടുകൾ ശക്തിപ്പെടുത്തുന്നു -എം.വി ഗോവിന്ദൻ



കോട്ടക്കൽ (മലപ്പുറം): രാജ്യത്ത് തൊഴിലാളി വിരുദ്ധ നിലപാടുകൾ ശക്തിപ്പെടുത്തുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രവും സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടി, എം.വി ഗോവിന്ദൻ പറഞ്ഞു. കോട്ടക്കലിൽ ദേശീയ പണിമുടക്കിൻ്റെ ഭാഗമായിസി.ഐ.ടി.യുവും, ഇടതുപക്ഷ പ്രവർത്തകരും സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളി വർഗ്ഗത്തിനെതിരെയുള്ള ചൂഷണം കൂടുതൽ ശക്തിപ്പെടുന്ന സ്ഥിതിയാണ്. ദിവസക്കൂലിക്കാരോ കരാർ ജീവനക്കാരോ മതി. അവരുടെടെ സേവന വ്യവസ്ഥകൾ സാധാരണയുള്ളതിനേക്കാൾ കുറവാക്കി. ഇത് സാമ്രാജ്യത്തെ അടയാളപ്പെടുത്തിയിട്ടുള്ള ആഗോളവൽക്കരണത്തിൻ്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടക്കലിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും എം.വി ഗോവിന്ദൻ പങ്കെടുത്തു.നേതാക്കളായ വി.പി സക്കറിയ, എൻ.പുഷ്പരാജൻ, ടി. കബീർ, വി.പി സാനു, രാമചന്ദ്രൻ മാന്തൊടി എന്നിവർ സംസാരിച്ചു.