ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരൻ മരിച്ചു; മരിച്ചത് ഉപ്പയെ കാണാനെത്തിയ മലയാളി ബാലൻ

ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാർ തട്ടിയാണ് മരണം. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്.
സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
Alan Roomi obit
