കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു



കോ‍ഴിക്കോട്: പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ദിനേശൻ (49) എന്നയാൾക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറ്റ്യാടിയിലെ കട അടച്ച് മടങ്ങുമ്പോൾ പേരാമ്പ്ര മുതുവണ്ണാച്ച പ്രദേശത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നംഗ സംഘമാണ് ദിനേശന് നേരെ ആക്രമണം നടത്തിയത്. തലക്കും കൈകള്‍ക്കും പരിക്കുണ്ട്.

സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഐ എം ആരോപിച്ചു.