മുഖ്യമന്ത്രിയുടെ ശബ്ദരേഖ പറയുന്നു, ​ലക്ഷ്യം തുടർ ഭരണം


പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ന​വ​​കേ​ര​ള സ​ർ​വേ​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും സ​ർ​ക്കാ​റും സി.​പി.​എ​മ്മും വാ​ദി​ക്കു​ന്ന​തി​നി​ടെ തു​ട​ർ​ഭ​ര​ണ​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്​​ത​മാ​ക്കു​ന്ന ശ​ബ്​​ദ​രേ​ഖ പു​റ​ത്ത്. സ​ർ​വേ​യു​ടെ ജി​ല്ലാ​ത​ല നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് 2025 ഒ​ക്ടോ​ബ​ർ 22ന് ​ത​ല​സ്ഥാ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ. ഇ​തി​ന​കം ന​ല്ല മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​നി​യും മു​ന്നേ​റാ​നു​ണ്ടെ​ന്നും ശ​ബ്​​ദ​രേ​ഖ​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു.

‘ആ ​മു​ന്നേ​റ്റ​ത്തി​ന് ഒ​രു തു​ട​ർ​ഭ​ര​ണം എ​ന്ന​ത് ഒ​ഴി​ച്ചു​കൂ​ടാ​ത്ത​താ​ണ്. ഇ​തു​കൂ​ടി, പോ​കു​ന്ന ആ​ളു​ക​ളു​ടെ മ​ന​സി​ലു​ണ്ടാ​വ​ണം. വ​ലി​യൊ​രു ദൗ​ത്യ​മാ​ണ് നി​ങ്ങ​ൾ​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. ഈ ​പോ​കു​ന്ന (സ​ർ​വേ​ക്ക്) വ​ള​ണ്ടി​യ​ർ​മാ​ർ ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം മ​ന​സി​ലാ​ക്കി​യ​വ​രാ​ക​ണ​മെ​ന്നി​ല്ല. കു​റ​ച്ചു​പേ​ർ മാ​ത്ര​മേ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടാ​വു​ക​യു​ള്ളു. പ്ര​കോ​പി​ത​രാ​കാ​തെ ശാ​ന്ത​മാ​യി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​വി​വ​രി​ക്ക​ണ’​​മെ​ന്നും ശ​ബ്​​ദ​രേ​ഖ​യി​ൽ മു​ഖ്യ​മ​​​ന്ത്രി പ​റ​യു​ന്നു. രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണം ചെ​ല​വ​ഴി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യി​രു​ന്നു ന​വ​കേ​ര​ള സ​ർ​വേ​യെ​ന്ന്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് ആ​രോ​പി​ച്ചു. ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് വി​രു​ദ്ധ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​ബ്ദ​രേ​ഖ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ്​​ദ​രേ​ഖ​യി​ലെ മ​റ്റ്​ പ്ര​സ​ക്​​ത ഭാ​ഗ​ങ്ങ​ൾ

  • എ​ന്തു​കൊ​ണ്ടാ​ണ് തു​ട​ർ​ഭ​ര​ണം വേ​ണം എ​ന്ന് പ​റ​യു​ന്ന​ത്. ന​മ്മു​ടെ നാ​ടി​ന്റെ നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ ന​ല്ല രീ​തി​യി​ലേ​ക്ക് നാ​ടി​നെ ഉ​യ​ർ​ത്ത​ണം. അ​തി​ന് തു​ട​ർ​ഭ​ര​ണം ആ​വ​ശ്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ നാ​ട് പു​റ​കോ​ട്ട് പോ​വു​ക​യാ​ണ് ചെ​യ്യു​ക. മു​ൻ​കാ​ല​ങ്ങ​ളി​ലെ അ​നു​ഭ​വം അ​താ​ണ്. 2021ലെ ​തു​ട​ർ ‍ഭ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ല്ല​നി​ല​ക്ക് ന​മു​ക്ക് മു​ന്നോ​ട്ട് പോ​കാ​നാ​യി​ട്ടു​ണ്ട്. ഇ​നി​യും ന​മു​ക്ക് മു​ന്നോ​ട്ട് പോ​കേ​ണ്ട​താ​യി​ട്ടു​ണ്ട്. 2031 ആ​കു​മ്പോ​ഴേ​ക്കും കേ​ര​ള സം​സ്ഥാ​നം രൂ​പം കൊ​ണ്ടി​ട്ട് ഒ​രു പ്ര​ത്യേ​ക നി​ല​യി​ലേ​ക്ക് സം​സ്ഥാ​നം എ​ത്തു​ക​യാ​ണ്.
  • അ​വ​ർ​ക്കു (ജ​ന​ങ്ങ​ൾ​ക്ക്) വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​മു​ണ്ടാ​കും. ആ ​അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കാ​നാ​ണ് ന​മ്മ​ൾ പോ​കു​ന്ന​ത്. അ​താ​ണ് ന​മ്മു​ടെ ദൗ​ത്യം. അ​ത് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ആ ​ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ വേ​ണ്ടി ചെ​ല്ലു​മ്പോ​ൾ നി​ല​വി​ലു​ള്ള​തി​നെ​പ്പ​റ്റി ഒ​രു​പാ​ട് സം​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​വ​ർ പ്ര​ക​ടി​പ്പി​ച്ചെ​ന്ന് വ​രും. അ​തു​കേ​ട്ട് വി​ശ​ദീ​ക​ര​ണം കൊ​ടു​ക്കാ​തെ വ​രാ​ൻ പാ​ടി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും വി​ശ​ദ​മാ​യി വി​ശ​ദീ​ക​ര​ണം കൊ​ടു​ക്കാ​ൻ ക​ഴി​യും