​വ​ന​ത്തി​ന​ക​ത്ത് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

പൂ​ക്കോ​ട്ടും​പാ​ടം: ക​രി​മ്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ട​ക്കേ​ക്കോ​ട്ട മ​ല​വാ​ര​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​നം റെ​യ്ഞ്ചി​ന് കീ​ഴി​ലെ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ച്ച​ന​ള ചോ​ല​നാ​യി​ക്ക ആ​ദി​വാ​സി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള വ​ലി​യ​ച്ച​ൻ​ത്തോ​ടി​ന് സ​മീ​പ​ത്തെ പു​ല്ല​ട്ടി​ക്കു​ന്നി​ലാ​ണ് ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ച്ച​ന​ള​യി​ലെ ആ​ദി​വാ​സി​യാ​യ മാ​ത​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വ​ന​ത്തി​ന​ക​ത്തെ ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി കാ​മ​റ​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ഉ​ൾ​വ​ന​ത്തി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ വ​ന​പാ​ല​ക​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ റ​വ​ന്യൂ, പൊ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം അ​ഴു​കി​യ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

നി​ല​മ്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് കു​മാ​ർ, പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഫോ​റ​ൻ​സി​ക് സ​യ​ന്റി​ഫി​ക് ഓ​ഫി​സ​ർ ഇ​സ്ഹാ​ഖ്, ഫിം​ഗ​ർ പ്രി​ന്റ് ഓ​ഫീ​സ​ർ നൂ​റു​ദ്ദീ​ൻ, പൊ​ലീ​സ് ഫോ​ട്ടോ ഗ്രാ​ഫ​ർ വി​മ​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് മൃ​ത​​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. വ്യാ​ഴാ​ഴ്ച പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ക്കും.

കാ​ട്ടി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ചു​മ​ന്നെ​ത്തി​ച്ച​ത് അ​തി​സാ​ഹ​സി​ക​മാ​യി

പൂ​ക്കോ​ട്ടും​പാ​ടം: ക​രി​മ്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ട​ക്കേ​ക്കോ​ട്ട മ​ല​വാ​ര​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ച​ത് ദു​ർ​ഘ​ട​പാ​ത​ക​ളി​ലൂ​ടെ അ​തി​സാ​ഹ​സി​ക​മാ​യി. ടി.​കെ കോ​ള​നി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം നാ​ല് കി​ലോ​മീ​റ്റ​ർ ഉ​ൾ​വ​ന​ത്തി​ലു​ള്ള അ​ച്ച​ന​ള ഉ​ന്ന​തി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ട്ട സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഉ​ൾ​ക്കാ​ട്ടി​ലൂ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് സം​ഘം അ​ച്ച​ന​ള ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ചു​മ​ന്നാ​ണ് മ​ല​യി​റ​ക്കി​യ​ത്. ടി.​കെ കോ​ള​നി വ​രെ മൃ​ത​ദേ​ഹം ചു​മ​ന്നെ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് ആം​ബു​ല​ൻ​സി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

​മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് നി​ല​വി​ൽ വ്യ​ക്ത​ത​യി​ല്ല. വ്യാ​ഴാ​ഴ്ച മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​ലീ​സ് സ​ർ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ ദി​നേ​ഷ്‌ കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സ​ജീ​വ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ റി​യാ​ദ്, ബി​നീ​ഷ്, ഐ.​ടി.​ഡി.​പി ജീ​വ​ന​ക്കാ​ർ, ഇ.​ആ​ർ.​എ​ഫ് അം​ഗം ഷ​ബീ​റ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.