സഹകരണ ക്രമക്കേട്​;വിജിലൻസ് റിപ്പോർട്ടുകളിൽ നടപടി ഇഴയുന്നു, കടുപ്പിച്ച്​ സി.എ.ജി


സഹകരണമേഖല

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ വി​ജി​ല​ൻ​സി​ന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ മെ​ല്ലെ​പ്പോ​ക്കെ​ന്ന് സി.​എ.​ജി. 2019-2024 കാ​ല​യ​ള​വി​ൽ സ​ഹ​ക​ര​ണ ര​ജി​സ്​​ട്രാ​ർ​ക്ക്​ ല​ഭി​ച്ച 247 അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളി​ൽ 185 എ​ണ്ണ​ത്തി​ലും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, 247ൽ 195 ​എ​ണ്ണ​വും ആ​റു​മാ​സം മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം വ​രെ വൈ​കി​യാ​ണ് ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

മൂ​ന്നു​മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത 185 റി​പ്പോ​ർ​ട്ടു​ക​ളി​ൽ 143 എ​ണ്ണം മാ​ത്ര​മാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റി​യ​ത്. ഇ​തി​ൽ​ത​ന്നെ 57 റി​പ്പോ​ർ​ട്ടു​ക​ൾ കൈ​മാ​റാ​ൻ 31 മു​ത​ൽ 690 ദി​വ​സം വ​രെ കാ​ല​താ​മ​സ​മു​ണ്ടാ​യി. ബാ​ക്കി 42 റി​പ്പോ​ർ​ട്ടു​ക​ൾ എ​വി​ടെ​യെ​ന്നോ, എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ 42 ​കേ​സു​ക​ളി​ൽ 11 എ​ണ്ണം പ​രി​ശോ​ധി​ച്ച​തി​ൽ 10 എ​ണ്ണ​ത്തി​ലും ധ​നാ​പ​ഹ​ര​ണം, വ​ഞ്ച​ന, സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് തു​ട​ങ്ങി​യ ഗൗ​ര​വ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​വ​യാ​യി​രു​ന്നു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലെ വി​ജി​ല​ൻ​സ് വി​ഭാ​ഗം ആ​വ​ശ്യ​മാ​യ ര​ജി​സ്റ്റ​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. 185 വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ 41 എ​ണ്ണ​ത്തി​ൽ മാ​ത്ര​മേ ജോ​യി​ന്റ് ര​ജി​സ്ട്രാ​ർ​മാ​രി​ൽ​നി​ന്ന് മ​റു​പ​ടി റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ളൂ എ​ന്ന് സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചു.

ബാ​ക്കി കേ​സു​ക​ളി​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ന​ട​പ​ടി​ക്ക് കൈ​മാ​റാ​ത്ത 42 കേ​സു​ക​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഓ​ഡി​റ്റ് നി​രീ​ക്ഷി​ക്കു​ന്നു.