എ​ഴു​പ​തു​ക​ളി​ലെ ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ ഒ​ത്തു​കൂ​ടി

പ​ര​പ്പ​ന​ങ്ങാ​ടി: കാ​ൽ​പ​ന്തു​ക​ളി​യു​ടെ മ​ത്സ​ര​പോ​രാ​ട്ടം അ​യ​വി​റ​ക്കി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ പൊ​ടി​പാ​റ്റി​യ എ​ഴു​പ​തു​ക​ളി​ലെ താ​ര​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നു. 1970ക​ളി​ൽ ചി​റ​മം​ഗ​ലം ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന യു​വ​ജ​ന ക്ല​ബാ​ണ്‌ ന​വ​ര​ശ്മി സ്പോ​ർ​ട്സ് ക്ല​ബ്. മി​ക​ച്ച ഫു​ട്ബാ​ൾ ക​ളി​ക്കാ​ർ ക്ല​ബി​ലു​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു ന​വ​ര​ശ്മി.

ക്ല​ബി​ൽ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ബാ​ല​ൻ മാ​സ്റ്റ​റു​ടെ വി​യോ​ഗ​മാ​ണ്‌ ഒ​ത്തു​കൂ​ട​ലി​ന്‌ നി​മി​ത്ത​മാ​യ​ത്. ബാ​ല​ൻ മാ​സ്റ്റ​ർ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ച്ച് ന​ട​ന്ന കൂ​ടി​ച്ചേ​ര​ലി​ൽ ക​ഥാ​കൃ​ത്ത് വി​നോ​ദ് ത​ള്ള​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ലി​ൽ ദി​നേ​ശ​ൻ, വി​ജ​യ​ച​ന്ദ്ര​ൻ, ഉ​ദ​യ​കു​മാ​ർ, ശി​വ​ശ​ങ്ക​ര​ൻ, അ​ജി​ത​ൻ, നാ​രാ​യ​ണ​ൻ, ഭ​ര​ത് ഭൂ​ഷ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ വാ​ലി​ൽ ഉ​ണ്ണി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ചി​റ​മം​ഗ​ലം എ.​യു.​പി സ്കൂ​ൾ സ്പോ​ർ​ട്സ് ടീ​മി​ന്‌ ബാ​ല​ൻ മാ​സ്റ്റ​റു​ടെ ചി​ത്ര​മു​ള്ള ന​വ​ര​ശ്മി ജ​ഴ്സി​ക​ൾ ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.