മെസ്സിക്ക് ബാഴ്സയിലേക്ക് സ്വാഗതം -ലപ്പോർട്ട

യു​വാ​ൻ ല​പ്പോ​ർ​ട്ട

മ​ഡ്രി​ഡ്: കു​ഞ്ഞു​നാ​ളി​ലേ ഹൃ​ദ​യം സ​മ്മാ​നി​ച്ച് പ​തി​റ്റാ​ണ്ടു​ക​ൾ പ​ന്തു​ത​ട്ടി​യ കാ​റ്റ​ലോ​ണി​യ​ൻ ക​ളി​മു​റ്റ​ത്തേ​ക്ക് മെ​സ്സി​യെ സ്വാ​ഗ​തം ചെ​യ്ത് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്റ് യു​വാ​ൻ ല​പ്പോ​ർ​ട്ട. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് 68.1 ശ​ത​മാ​നം വോ​ട്ടോ​ടെ ജ​യി​ച്ച് പ​ദ​വി നി​ല​നി​ർ​ത്തി​യ ഉ​ട​നാ​ണ് മെ​സ്സി​യെ വ​ര​വേ​റ്റ് പ്ര​ശം​സ കൊ​ണ്ട് മൂ​ടി​യ​ത്.

‘‘ലി​യോ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​ത് നി​ല​ക്കും ബാ​ഴ്സ​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കാം. ബാ​ഴ്സ​യു​ടെ വാ​താ​യ​ന​ങ്ങ​ൾ എ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​നാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. എ​പ്പോ​ൾ അ​​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​​ന്നോ അ​പ്പോ​ൾ ടീ​മി​ലെ​ത്തി ബാ​ഴ്സ​ക്ക് ക​രു​ത്താ​കാ​നും ഈ ​പ്ര​സ്ഥാ​ന​ത്തെ കൂ​ടു​ത​ൽ മ​ഹ​ത്ത​ര​മാ​ക്കാ​നും വ​രാം. താ​ര​ത്തി​ന് ആ​ദ​രം ന​ൽ​കി ഒ​രു മ​ത്സ​രം വേ​ണം. ഒ​രു പ്ര​തി​മ​യും സ്ഥാ​പി​ക്ക​ണം. ഈ ​സ്റ്റേ​ഡി​യ​ത്തി​ൽ ലാ​ഡി​സ്ലാ​വോ കു​ബാ​ല​ക്കും ജൊ​ഹാ​ൻ ക്രൈ​ഫി​നും മാ​ത്ര​മേ പ്ര​തി​മ​ക​ളു​ള്ളൂ’’- ല​പ്പോ​ർ​ട്ട പ​റ​ഞ്ഞു.

നേ​ര​ത്തെ ബാ​ഴ്സ ക്ല​ബ് ​സാ​മ്പ​ത്തി​ക കു​രു​ക്കി​ലാ​കു​ക​യും ​താ​ര​ത്തെ നി​ല​നി​ർ​ത്ത​ൽ പ്ര​യാ​സ​മാ​കു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ൽ ല​പ്പോ​ർ​ട്ട​യും മെ​സ്സി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. മു​ൻ​നി​ര താ​ര​ങ്ങ​ളി​ൽ പ​ല​രും കൊ​ഴി​ഞ്ഞു​പോ​യ ഈ​ഘ​ട്ടം പി​ന്നി​ട്ട് വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ക​യാ​ണ് ബാ​ഴ്സ​യി​പ്പോ​ൾ.

നീ​ണ്ട ക​രി​യ​റി​നൊ​ടു​വി​ൽ അ​ന്ന് ബാ​ഴ്സ വി​ട്ട മെ​സ്സി പി.​എ​സ്.​ജി​യി​ലേ​ക്ക് ചേ​​ക്കേ​റി. അ​വി​ടെ​യും ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ച് 38കാ​ര​നി​പ്പോ​ൾ എം.​എ​ൽ.​എ​സി​ൽ ഇ​ന്റ​ർ മി​യാ​മി​ക്കൊ​പ്പം പ​ന്തു​ത​ട്ടു​ക​യാ​ണി​പ്പോ​ൾ. മെ​സ്സി കൂ​ടെ​യു​ണ്ടാ​യി​രി​ക്കെ യൂ​റോ​പി​ലെ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള ടീ​മു​ക​ളി​ലൊ​ന്നാ​യി​രു​ന്ന ബാ​ഴ്സ തു​ട​ർ​ച്ച​യാ​യി ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രും യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ല​ട​ക്കം കി​രീ​ട​ജേ​താ​ക്ക​ളു​മാ​യി​രു​ന്നു. 10 ലാ ​ലി​ഗ കി​രീ​ട​ങ്ങ​ളും നാ​ല് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ട്രോ​ഫി​യും ടീം ​നേ​ടി. 778 ക​ളി​ക​ളി​ലാ​യി 672 ഗോ​ളു​ക​ളാ​ണ് മെ​സ്സി നേ​ടി​യ​ത്, ടീ​മി​ന്റെ സ​ർ​വ​കാ​ല റെ​ക്കോ​ഡ്.