തൊടുപുഴയിൽ ഇടിമിന്നലേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
തൊടുപുഴ: തൊടുപുഴക്ക് സമീപം ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് പതിമൂന്നുകാരി മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്
പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
