എൽ.പി.ജി, ഇന്ധന വിതരണം സുഗമമെന്ന് എച്ച്​.പി.സി.എൽ


കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന്റെ​യും എ​ൽ.​പി.​ജി​യു​ടെ​യും വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​താ​യി ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (എ​ച്ച്.​പി.​സി.​എ​ൽ) അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. കു​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും അ​ന​ധി​കൃ​ത വ്യാ​പാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​തി​നോ​ട​കം രാ​ജ്യ​ത്ത് 3.8 കോ​ടി ലി​റ്റ​ർ പെ​ട്രോ​ളി​ന്റെ​യും 6.9 കോ​ടി ലി​റ്റ​ർ ഡീ​സ​ലി​ന്റെ​യും വ്യാ​പാ​ര​മാ​ണ് ന​ട​ത്തി​യ​ത്. 9951 ടാ​ങ്ക​റു​ക​ളി​ലാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​മ്പു​ക​ളി​ലേ​ക്ക് ഇ​ന്ധ​ന​മെ​ത്തി​ച്ച​ത്. ഏ​പ്രി​ൽ നാ​ലി​ന് മാ​ത്രം വ്യ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി ആ​കെ 14.40 ല​ക്ഷം എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്​ ത​ട​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും എ​ണ്ണ വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ 4028 പ​രി​ശോ​ധ​ന​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ 53 വി​ത​ര​ണ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. 20 ഏ​ജ​ൻ​സി​ക​ളു​ടെ വി​ത​ര​ണാ​വ​കാ​ശം സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച 3163 സി​ലി​ണ്ട​റു​ക​ൾ ക​ണ്ടു​കെ​ട്ടി.