നിതിന്‍ രാജിന്റെ മരണം; റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍; അന്വേഷണത്തിന് ഉത്തരവിട്ടു

നിതിന്‍ രാജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാവ് ശ്യാം രാജ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ വസ്തുതകള്‍ ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണം റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിച്ചു.
മരണത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. നടപടി നേരിട്ട രണ്ട് അധ്യാപകര്‍ക്ക് പുറമെ കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും, ലതയെന്ന അധ്യാപികയ്ക്കും മരണത്തില്‍ പങ്കുണ്ടെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ ആരോപിച്ചു.
അതേസമയം, വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ദന്തല്‍ കോളജിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടേക്കും. നിതിന്‍രാജിനോട് കോളേജ് അധികൃതര്‍ സ്വീകരിച്ചത് മോശമായ സമീപനമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
അതേസമയം, മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള മെസേജുകളും പരിശോധിക്കും. സബ് കളക്ടറും പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസറും കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെത്തി.
