കുംഭമേള താരത്തെ തിരിച്ചെത്തിക്കണമെന്ന നിലപാടിലുറച്ച്​ മാതാപിതാക്കൾ


തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച്​ മാ​താ​പി​താ​ക്ക​ൾ. മ​ക​ളെ കൊ​ണ്ട്​ നി​ർ​ബ​ന്ധി​ച്ച്​ തെ​റ്റാ​യ മൊ​ഴി ന​ൽ​കി​ക്കു​ക​യാ​ണെ​ന്ന്​ പി​താ​വ്​ ആ​രോ​പി​ച്ചു. സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ ഫ​ർ​മാ​ൻ ഖാ​ൻ മ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ത​ന്നെ​യും ഇ​ത്ത​ര​ത്തി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന്​ പി​താ​വ്​ പ​റ​യു​ന്നു. വി​വാ​ദ വി​വാ​ഹ​ത്തി​ൽ ഫ​ർ​മാ​നെ​തി​രെ പോ​ക്സോ, പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ പ​ട്ടി​ക വ​ർ​ഗ ക​മീ​ഷ​ൻ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സി​ന്​ നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ്ര​ഥം ദു​ബൈ​യും വ്യ​ക്​​ത​മാ​ക്കു​ന്നു. രേ​ഖ​ക​ൾ ല​ഭി​ച്ചാ​ൽ കേ​സെ​ടു​ക്കാ​മെ​ന്ന് കേ​ര​ള പൊ​ലീ​സ് അ​റി​യി​ച്ചെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, വി​വാ​ദ വി​വാ​ഹ​ത്തി​ല്‍ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് പ​ട്ടി​ക വ​ർ​ഗ ക​മീ​ഷ​നെ അ​റി​യി​ച്ച​താ​യാ​ണ്​​ വി​വ​രം. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല എ​ന്നാ​ണ് ക​ണ്ടെ​ത്ത​ലെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇ​തി​നാ​യു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് ക​മീ​ഷ​നെ അ​റി​യി​ച്ചു.

​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്താ​നാ​കൂ​യെ​ന്നും അ​റി​യി​ച്ചു.

വി​വാ​ദ വി​വാ​ഹ​ത്തി​ൽ കേ​ര​ള പൊ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ക​മീ​ഷ​നെ അ​റി​യി​ച്ചെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വ​ര​നും വ​ധു​വും ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ പ്ര​കാ​രം ഇ​രു​വ​ർ​ക്കും 18 വ​യ​സ്​ തി​ക​ഞ്ഞു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ലെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.