ഇന്ത്യക്ക് അഭിമാനമായി സർപ്രീത് എൻട്രി

ലോസ് ആഞ്ചലസ്: ലോകകപ്പ് ചരിത്രത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വംശജനായി സർപ്രീത് സിങ്. ഇറാനെതിരായ മത്സരത്തിൽ ന്യൂസിലൻഡിന്റെ ഇലവനിൽ ഇറങ്ങിയ സർപ്രീത്, മധ്യനിരയിലെ തകർപ്പൻ പ്രകടനത്തിലൂ ആരാധകരുടെ മനം കവർന്നു. പഞ്ചാബിലെ ജലന്ധർ സ്വദേശികളുടെ മകനായ സർപ്രീത്,
ഓക്ക്ലൻഡിലാണ് ജനിച്ചുവളർന്നത്. വിന്റൺ റൂഫർ സോക്കർ അക്കാദമിയിൽ ഫുട്ബാളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് വെല്ലിങ്ഗ്ടൺ ഫീനിക്സിന്റെ വികസന പദ്ധതിയിലൂടെയാണ് പ്രഫഷനൽ ഫുട്ബാളിലേക്ക് കടന്നുവരികയായിരുന്നു. അണ്ടർ 20 ലോകകപ്പിലെ മികച്ച പ്രകടനം സർപ്രീതിനെ യൂറോപ്യൻ സ്കൗട്ടുകളുടെ ശ്രദ്ധാകേന്ദ്രമാക്കി.
