മെ​സ്സി ആ​ർ​മി റീ ​ലോ​ഡ​ഡ്

ക​ൻ​സാ​സ് സി​റ്റി: ഓ​ർ​മ​ക​ൾ ലു​സൈ​ലി​ലെ പ​ച്ച​പ്പു​ൽ മൈ​താ​നി​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക​യാ​ണ്. ദി​ദി​യ​ർ ദെ​ഷാം​പ്സി​ന്റെ ത​ന്ത്ര​ങ്ങ​ളും കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ക​ളി​മി​ക​വും ഒ​ത്തു​ചേ​ർ​ന്ന ഫ്ര​ഞ്ചു പ​ട​യെ ത​ച്ചു​ത​ക​ർ​ത്ത് ല​യ​ണ​ൽ മെ​സ്സി​യും സം​ഘ​വും ലോ​ക ഫു​ട്ബാ​ളി​ന്റെ ക​ന​ക സിം​ഹാ​സ​ന​ത്തി​ൽ പ​ട്ടാ​ഭി​ഷേ​കം ന​ട​ത്തി​യ ആ ​ദി​ന​ത്തി​ലേ​ക്ക്. പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ർ​ജ​ന്റീ​ന വി​ശ്വ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട്, ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​രം ല​യ​ണ​ൽ മെ​സ്സി എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മാ​യി വാ​ഴ്ത്ത​പ്പെ​ട്ട ലു​സൈ​ലി​ലെ രാ​വ്.

ആ ​സിം​ഹാ​സ​ന​ത്തി​ൽ നി​ന്നും ല​യ​ണ​ൽ മെ​സ്സി​യും സം​ഘ​വും വീ​ണ്ടും ബൂ​ട്ടു​കെ​ട്ടി ക​ളി​മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്നു. ​ഇ​റ്റ​ലി​ക്കും ബ്ര​സീ​ലി​നും ശേ​ഷം ലോ​ക​ക​പ്പ് കി​രീ​ടം നി​ല​നി​ർ​ത്തു​ന്ന​വ​രെ​ന്ന ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നു​ള്ള ല​ക്ഷ്യ​വു​മാ​യി വ​ട​ക്ക​ൻ അ​മേ​രി​ക്ക ലോ​ക​ക​പ്പി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് അ​വ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ തു​ട​ക്കം കുറി​ക്കു​ന്നു. മെ​സ്സി​യു​ടെ അ​വ​സാ​ന ലോ​ക​ക​പ്പാ​യി​രി​ക്കും ഖ​ത്ത​റി​ലേ​തെ​ന്നാ​യി​രു​ന്നു മു​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. എ​ന്നാ​ൽ, കി​രീ​ട​നേ​ട്ട​വും ക​ഴി​ഞ്ഞ് നാ​ലു വ​ർ​ഷം പി​ന്നി​ട്ടു. ഗോ​ള​ടി​യു​മാ​യി മെ​സ്സി ഇ​​പ്പോ​ഴു​മു​ണ്ട് അ​ർ​ജ​ന്റീ​ന​യു​ടെ മു​ൻ​നി​ര​യി​ൽ. 199 ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളു​മാ​യി ഡ​ബി​ൾ സെ​ഞ്ച്വ​റി​ക്കൊ​രു​ങ്ങു​ന്ന ഇ​തി​ഹാ​സ​ത്തി​ന്റെ ക​രു​ത്തു​മാ​യി അ​ർ​ജ​ന്റീ​ന വീ​ണ്ടും പ​ട​ക്കി​റ​ങ്ങു​ന്നു. ഗ്രൂ​പ് ‘ജെ’​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ അ​ൽ​ജീ​രി​യ​യാ​ണ് എ​തി​രാ​ളി​ക​ൾ. മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 6.30ന് ​ക​ൻ​സാ​സ് സി​റ്റി​യി​ലെ ആ​രോ​ഹെ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ് കു​റി​ക്കും.

ക​പ്പി​ലേ​ക്ക് മാ​റ്റ​മി​ല്ലാ​തെ

ലോ​ക​കി​രീ​ട​ത്തി​ന്റെ താ​ര​പ്പ​കി​ട്ടി​ലാ​ണ് അ​ർ​ജ​ന്റീ​ന​യു​ടെ പ​ട​പ്പു​റ​പ്പാ​ട്. നാ​ലു വ​ർ​ഷം മു​മ്പ് ഖ​ത്ത​റി​ൽ പി​രി​മു​റു​ക്ക​ങ്ങ​ളു​ടെ കൊ​ടു​മു​ടി​യി​​ലാ​ണ് പ​ന്തു​ത​ട്ടാ​നാ​യി പ​റ​ന്നി​റ​ങ്ങി​യ​തെ​ങ്കി​ൽ, അ​ർ​ജ​ന്റീ​ന ക്യാ​മ്പും ക​ളി​ക്കാ​രും മ​ന​സ്സു​ക​ളും ടെ​ൻ​ഷ​ൻ ഫ്രീ​യാ​ണ്. കി​രീ​ടം നി​ല​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യം മു​ന്നി​ലു​ണ്ടെ​ങ്കി​ലും അ​തി​സ​മ്മ​ർ​ദം വ​രി​ഞ്ഞു​മു​റു​കു​ന്നി​ല്ല. ഖ​ത്ത​റി​ൽ ക​പ്പ​ടി​ച്ച സം​ഘ​ത്തി​ൽ വ​ലി​യൊ​രു ശ​ത​മാ​നം താ​ര​ങ്ങ​ളും കൂ​ടു​ത​ൽ ഫോ​മി​ൽ മെ​സ്സി​ക്ക് ചു​റ്റി​ലു​മാ​യു​ണ്ട്. ​ഹൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, ലൗ​താ​രോ മാ​ർ​ടി​ന​സ് എ​ന്നി​വ​രു​ടെ ബൂ​ട്ടു​ക​ൾ​ക്ക് ഇ​പ്പോ​ൾ മൂ​ർ​ച്ച കൂ​ടും. മെ​സ്സി​യു​ടെ പോ​രാ​ളി റോ​ഡ്രി​ഗോ ഡി​പോ​ൾ, എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ്, മ​ക് അ​ലി​സ്റ്റ​ർ, തി​യാ​ഗോ അ​ൽ​മ​ഡ എ​ന്നി​വ​രു​ടെ മ​ധ്യ​നി​ര, ഫ​കു​ൻ​ഡോ മെ​ഡി​ന, നി​കോ​ള​സ് ഒ​ട​മെ​ൻ​ഡി, ക്രി​സ്റ്റ്യ​ൻ റൊ​മേ​റോ, മോ​ണ്ടി​യേ​ൽ പ്ര​തി​രോ​ധ ലൈ​ന​പ്പ്, ഗോ​ൾ പോസ്റ്റി​നു കീ​ഴി​ൽ എ​മി​ലി​യാ​നോ മാ​ർ​ടി​ന​സ് എ​ന്ന മ​ഹാ​മേ​രു​വും.

എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യും പൗ​ലോ ഡി​ബാ​ല​യും ഉ​ൾ​പ്പെ​ടെ ഏ​താ​നും താ​ര​ങ്ങ​ൾ മാ​ത്ര​മേ ഖ​ത്ത​റി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തു​മ്പോ​ൾ ടീ​മി​ന് പു​റ​ത്താ​യി​ട്ടു​ള്ളൂ. കോ​പ അ​മേ​രി​ക്ക കി​രീ​ട നേ​ട്ട​വും, ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ തെ​ക്ക​ന​മേ​രി​ക്ക​ൻ ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​വും നേ​ടി ലോ​ക​ക​പ്പി​നെ​ത്തു​മ്പോ​ൾ, കി​രീ​ട സാ​ധ്യ​ത​യി​ൽ മു​ൻ​നി​ര​യി​ൽ ത​ന്നെ​യു​ണ്ട് അ​ർ​ജ​ന്റീ​ന.

ലെ​ഫ്റ്റ്ബാ​ക്ക് താ​രം ട​ഗ്ലി​യാ​ഫി​കോ​യു​ടെ പ​രി​ക്കാ​ണ് കോ​ച്ച് സ്ക​ലോ​ണി​യെ അ​ല​ട്ടു​ന്ന​ത്. ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ ഹോ​ണ്ടു​റ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പേ​ശി​ക്ക് പ​രി​ക്കേ​റ്റ് താ​രം വി​ശ്ര​മ​ത്തി​ലാ​ണ്. ഐ​സ്‍ല​ൻ​ഡി​നെ​തി​രാ​യ ക​ളി​യി​ൽ മെ​ഡി​ന​യാ​യി​രു​ന്നു വ​ല​തു​ബാ​ക്ക് കാ​ത്തു സൂ​ക്ഷി​ച്ച​ത്. ഗോ​ളി എ​മി​ലി​യാ​നോ​യു​ടെ വി​ര​ലി​നേ​റ്റ് പ​രി​ക്ക് മാ​റി ലൈ​ന​പ്പി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ഓ​സ്ട്രി​യ, ജോ​ർ​ഡ​ൻ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ഖ​ത്ത​റി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സൗ​ദി​യോ​ട് തോ​റ്റ് തു​ട​ങ്ങി​യ ഓ​ർ​മ​യി​ൽ ക​രു​ത​ലോ​ടെ​യാ​വും അ​ൽ​ജീ​രി​യ​യെ നേ​രി​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​ക്കാ​തെ​യാ​ണ് ടീ​മി​ന്റെ വ​ര​വ്. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ അ​ട്ടി​മ​റി​ക്കു​ക​യും ഉ​റു​ഗ്വാ​യി​യെ സ​മ​നി​ല​യി​ൽ ത​ള​ക്കു​ക​യും ചെ​യ്തു. ഗോ​ള​ടി മി​ക​വു​മാ​യി അ​നി​സ് ഹ​ജ് മൂ​സ, അ​മി​ൻ ഗൗ​രി ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ളും കോ​ച്ച് വ്ലാ​ദി​മി​ർ പെ​റ്റ്കോ​വി​​കി​ന്റെ ത​ന്ത്ര​ങ്ങ​ളു​മാ​ണ് ക​രു​ത്ത്. ഗോ​ൾ വ​ല​ക്കു​കീ​ഴി​ൽ സി​ന​ദി​ൻ സി​ദാ​ന്റെ മ​ക​ൻ ലൂ​കാ സി​ദാ​ൻ മി​ന്നും ഫോ​മി​ലു​മാ​ണ്.