വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്താഴ വിരുന്ന് ഉടന്‍ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു. ട്രംപ് സുരക്ഷിത സ്ഥലത്തുണ്ടെന്നും അത്താഴവിരുന്നിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സീക്രട്ട് സര്‍വീസ് ഏജന്റുമാരും അധികൃതരും വിരുന്നു നടന്ന ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അക്രമി അഞ്ചു മുതല്‍ എട്ടു വരെ വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഹോട്ടല്‍ ബാള്‍റൂമിന് പുറത്ത് വെടിയൊച്ചയ്ക്ക് സമാനമായ ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. തോക്കുധാരിയായ ഒരാളെ സീക്രട്ട് സര്‍വീസ് വെടിവെച്ചു കൊന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

കാലങ്ങളോളം ചടങ്ങില്‍ നിന്നും വിട്ടുനിന്നതിനുശേഷം ഒടുവിലാണ് വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ യോഗത്തില്‍ ട്രംപ് പങ്കെടുക്കുന്നത്. 1981ല്‍ ഇതേ ഹോട്ടലില്‍ വച്ചാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെതിരെ വധശ്രമം ഉണ്ടായത്. റീഗന് വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *