ഇനി വിഡിഎസ് സര്‍ക്കാര്‍; 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ദൈവനാമത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഷിബു ബേബി ജോണും സി.പി ജോണും സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായും ഓരോ മന്ത്രിമാരുമുണ്ട്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കളും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു.
