12 ബസുകൾ വരെയുണ്ടായിരുന്ന വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് സർവിസില്ല

വ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. ദേ​ശ​സാ​ത്കൃ​ത റൂ​ട്ടാ​യി​ട്ടും ഇ​പ്പോ​ൾ സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​ക​ളി​ൽ​നി​ന്നു​മാ​യി ഒ​ട്ട​ന​വ​ധി ബ​സു​ക​ൾ സ​ർ​വി​സ് നേ​ര​ത്തേ ന​ട​ത്തി​യി​രു​ന്നു. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വ​ളാ​ഞ്ചേ​രി വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ 12 ബ​സു​ക​ൾ വ​രെ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും ചെ​യ്തു.

വ​ളാ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​നെ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി മ​റ​ക്കു​ക​യും ചെ​യ്തു. വ​ളാ​ഞ്ചേ​രി, എ​ട​യൂ​ർ, മൂ​ർ​ക്ക​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് എം.​ഇ.​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ദി​വ​സ​വും ഒ​ട്ട​ന​വ​ധി പേ​രാ​ണ് പോ​വു​ന്ന​ത്.

ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ​സേ​വ​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ങ്കി​ലും വ​ളാ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര​ക്ക് അ​വ​സ​ര​മി​ല്ല. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി പൊ​ന്നാ​നി​യി​ൽ​നി​ന്ന് കു​റ്റി​പ്പു​റം, വ​ളാ​ഞ്ചേ​രി കോ​ട്ട​ക്ക​ൽ, മ​ല​പ്പു​റം വ​ഴി മ​ഞ്ചേ​രി​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഒ​രോ ട്രി​പ്പ് ഓ​ർ​ഡി​ന​റി സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

ക​ല​ക്ട​റേ​റ്റ് ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലേ​ക്ക് പോ​വു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ർ പൊ​ന്നാ​നി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഈ ​ബ​സി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വ​ളാ​ഞ്ചേ​രി-​തി​രൂ​ർ, വ​ളാ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ, വ​ളാ​ഞ്ചേ​രി-​പ​ട്ടാ​മ്പി റൂ​ട്ടു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​ർ​ഡി​ന​റി ബ​സു​ക​ൾ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ മാ​ത്ര​മേ സൗ​ജ​ന്യ യാ​ത്രാ സേ​വ​നം വ​ളാ​ഞ്ചേ​രി മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് ല​ഭി​ക്കു​ക​യു​ള്ളൂ.

മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി​സി ബ​സു​ക​ൾ പ​രി​ഗ​ണി​ച്ചാ​ൽ ഈ ​റൂ​ട്ടു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

പൊ​ന്നാ​നി ഡി​പ്പോ​യി​ൽ​നി​ന്ന് സൗ​ജ​ന്യ യാ​ത്ര 20 ബ​സു​ക​ളി​ൽ

പൊ​ന്നാ​നി: യു.​ഡി.​എ​ഫി​ന്റെ ഇ​ന്ദി​ര ഗ്യാ​ര​ണ്ടി​യി​ലൊ​ന്നാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ വ​നി​ത​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി പൊ​ന്നാ​നി​യി​ൽ ല​ഭി​ക്കു​ക 20 ബ​സു​ക​ളി​ൽ. ജൂ​ൺ 15 മു​ത​ൽ ഡി​പ്പോ​യി​ലെ 20 ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര ല​ഭ്യ​മാ​കും.

പൊ​ന്നാ​നി-​തി​രൂ​ർ റൂ​ട്ടി​ൽ ഏ​ഴ് ഓ​ർ​ഡി​ന​റി ബ​സു​ക​ളും പൊ​ന്നാ​നി പ​ര​പ്പ​ന​ങ്ങാ​ടി റൂ​ട്ടി​ൽ ഒ​രു ബ​സും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ഒ​രു ബ​സും പാ​ല​ക്കാ​ട്ടേ​ക്ക് ഒ​ന്നും. ഗു​രു​വാ​യൂ​ർ -കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഏ​ഴെ​ണ്ണ​വും എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, തൃ​പ്ര​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ഗ്രാ​മ​വ​ണ്ടി​ക​ളി​ലു​മാ​ണ് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​വു​ക.

പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ് ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​നും സൗ​ജ​ന്യ യാ​ത്ര ഈ ​ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ 15 മു​ത​ൽ ല​ഭി​ക്കും.